KERALANEWS

സംഗീതസംവിധായകനെ ആക്രമിച്ച കേസ് ; പതിനെട്ടുകാരൻ പോലീസ് പിടിയിൽ

വൈക്കം : കോട്ടയത്ത് സംഗീത സംവിധായകൻ ജെയ്സൺ ജെ. നായരെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ. പതിനെട്ടുകാരനായ വെച്ചൂർ മുച്ചൂർ കാവ് അനുഷ ഭവനിൽ സന്തോഷിന്റെ മകൻ അർജുനെയാണ് വൈക്കം എസ്. ഐ അജ്മലും സംഘവും അറസ്റ്റ് ചെയ്തത്.

അക്രമ സംഘത്തിൽ മൂന്ന് പേരുണ്ടായിരുന്നതായി ജെയ്സൺ നേരത്തെ മൊഴി നൽകിയിരുന്നു. സംഘത്തിലെ രണ്ടുപേർ പ്രായപൂർത്തിയാകാത്തവരാണ്. അക്രമിക്കാനുപയോഗിച്ച വാക്കത്തിയും പോലീസ് കണ്ടെടുത്തു. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി വയലാർ ശരത് ചന്ദ്ര വർമ്മയുടെ വീട്ടിൽ നിന്ന് മടങ്ങി വരുമ്പോഴായിരുന്നു സംഭവം. കാർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും മർദിക്കുകയുമായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close