
പാലക്കാട്: അട്ടപ്പാടി ശിശു മരണത്തിൽ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. മരിച്ച കുട്ടികളുടെ കുടുംബത്തിന് ഒരു ലക്ഷം രൂപയാണ് നഷ്ടപരിഹാരാമായി നൽകുക. രണ്ട് വർഷത്തിനിടെ മരിച്ച 23 കുട്ടികളുടെ കുടുംബങ്ങൾക്കാണ് ഇതിലൂടെ സഹായധനം അനുവദിക്കുന്നത്. 2017 മുതൽ 2019 വരെ റിപ്പോർട്ട് ചെയ്ത ശിശുമരണങ്ങളുമായി ബന്ധപ്പെട്ടാണ് നഷ്ടപരിഹാരം പ്രഖ്യാപിച്ചത്.
നേരത്തെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ സഹായധനം നൽകാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകിയിരുന്നു. കുഞ്ഞുങ്ങൾ മരിച്ച കുടുംബങ്ങൾക്ക് ഓരോ ലക്ഷം രൂപ വീതം നൽകാനാണ് തീരുമാനം. പാലക്കാട് കളക്ടർ ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിരുന്നു. വിവിധ കാരണങ്ങളാലാണ് നവജാത ശിശുക്കളുടെ മരണം സംഭവിച്ചതെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..