KERALANEWSTop News

തിരുവനന്തപുരത്ത് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം; സംഭവത്തിന് പിന്നിൽ ആര്‍എസ്‌എസ് എന്ന് പരാതി

തിരുവനന്തപുരം: പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമം. തിരുമലയില്‍ ആര്‍എസ്‌എസ് സംഘം രണ്ട് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ചതായി പോലീസിൽ പരാതി. പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ തിരുമല ഏരിയാ പ്രസിഡന്റ് ജാഫര്‍, ഏരിയാ സെക്രട്ടറി നവാസ് എന്നിവര്‍ക്കാണ് വെട്ടേറ്റിരിക്കുന്നത്.

ആക്രമണത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റക്കാരായ ആര്‍എസ്‌എസ് പ്രവര്‍ത്തകരെ ഉടന്‍ അറസ്റ്റുചെയ്യണം എന്ന ആവശ്യമാണ് പോപുലര്‍ ഫ്രണ്ട് ഉന്നയിക്കുന്നത്. ഇന്നലെ വൈകീട്ടോടെ ആരോഗ്യമുള്ള ജനത ആരോഗ്യമുള്ള രാഷ്ട്രം എന്ന കാംപയിന്റെ ഭാഗമായി തിരുമല ഏരിയ സംഘടിപ്പിച്ച കൂട്ടയോട്ടത്തിന്റെ മുന്നൊരുക്കങ്ങള്‍ നടക്കവെ സംഘടിച്ചെത്തിയ അറുപതോളം വരുന്ന ആര്‍എസ്‌എസ് സംഘം മാരകായുധങ്ങളുമായി പ്രകോപനമൊന്നുമില്ലാതെ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ ആക്രമിക്കുകയായിരുന്നു.

‘പോപുലര്‍ ഫ്രണ്ട് സംഘടിപ്പിക്കുന്ന പരിപാടി അലങ്കോലപ്പെടുത്താന്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ തലേദിവസവും പ്രകോപനങ്ങള്‍ സൃഷ്ടിച്ചിരുന്നു. പരിപാടിയുടെ ഭാഗമായി പ്രദേശത്ത് സ്ഥാപിച്ച കൊടികള്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു’ എന്നും ഇവർ ആരോപിക്കുന്നു. പോലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് നടപടി എടുക്കാമെന്ന് അറിയിച്ചു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close