INDIANEWS

പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം; യുവാവ് അറസ്​റ്റിൽ

തലശ്ശേരി: റെയിൽ പാളത്തിൽ കല്ലുവെച്ച് ട്രെയിനപകടമുണ്ടാക്കാൻ ശ്രമം. സംഭവത്തിൽ ഉത്തർപ്രദേശിലെ റാസീപ്പുർ സ്വദേശി ഡബ്ളു (25) വിനെയാണ് ബുധനാഴ്ച രാത്രി എടക്കാട് വെച്ച് തലശ്ശേരി പോലീസ് അറസ്​റ്റ്​ ചെയ്തത്. പുന്നോൽ പെട്ടിപ്പാലത്താണ് പാളത്തിൽ കല്ല് കണ്ടെത്തിയത്.

കോയമ്പത്തൂർ-മംഗളൂരു സൂപ്പർഫാസ്​റ്റ്​ എക്സ്പ്രസ് ട്രെയിൻ കടന്നുപോവുന്നതിനിടയിലാണ് കല്ല് വെച്ചിരുന്നത് ഇത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. ഉടൻ ട്രെയിൻ നിർത്തി കല്ല് മാറ്റിയ ശേഷമാണ് യാത്ര തുടർന്നത്. റെയിൽവേ എൻജിനീയറുടെ പരാതി പ്രകാരം തലശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പെട്ടിപ്പാലത്തെ സംഭവത്തിന് പുറമെ തലശ്ശേരിക്കും എടക്കാടിനുമിടയിലെ റെയിൽ പാളത്തിലും യുവാവ് കല്ല് വെച്ചതായി പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. പോലീസ് ഇയാളെ വിശദമായി ചോദ്യം ചെയ്തുവരുകയാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close