KERALANEWS

ആരോഗ്യ പ്രവര്‍ത്തകയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തു

തൃക്കുന്നപ്പുഴ: വണ്ടാനം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസ് എടുത്തു. സംസ്ഥാന പൊലീസ് മേധാവിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ രണ്ട് ആഴ്ച സമയമാണ് നൽകിയിരിക്കുന്നത്.

അതേസമയം യുവതിയെ തട്ടിക്കൊണ്ട് പോകാൻ ശ്രമിച്ച സംഭവത്തിൽ പോലീസിനെതിരെ യുവതിയുടെ ഭർത്താവും രംഗത്തെത്തി. പോലീസിൻ്റെ കൺമുന്നിൽ വച്ച് അക്രമം നടന്നിട്ടും വേണ്ട നടപടികൾ സ്വീകരിച്ചില്ലെന്ന് യുവതിയുടെ ഭർത്താവ് പറഞ്ഞു. തൃക്കുന്നപ്പുഴയിൽ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോൾ ആണ് സംഭവം. ബൈക്കിലെത്തിയ രണ്ട് പേർ കടന്നുപിടിക്കാൻ ശ്രമിച്ചെന്നാണ് യുവതിയുടെ പരാതി. പോലീസ് പെട്രോളിംഗ് വാഹനം എത്തിയതോടെയാണ് ആക്രമികൾ രക്ഷപ്പെട്ടത്. പോലീസെത്തിയിട്ടും പ്രതികളെ പിടികൂടാൻ തയ്യാറായില്ലെന്നാണ് പരാതി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close