Breaking NewsKERALANEWS

ആസിഡ് കഴിച്ച് ആത്മഹത്യക്ക് ശ്രമം; മരണം രണ്ടായി; രണ്ടുപേരുടെ നില ഗുരുതരം

കോട്ടയം: ആസിഡ് കഴിച്ചതിനെ തുടന്ന് അവശനിലയിൽ കണ്ടെത്തിയ കുടുംബത്തിലെ രണ്ട് പേർ മരിച്ചു. ആസിഡ് ഉള്ളിൽ ചെന്ന നിലയിൽ ഒരു കുടുംബത്തിലെ 4 പേരെയാണ് കണ്ടെത്തിയത്. തലയോലപ്പറമ്പ് ബ്രഹ്മമംഗലം കാലായിൽ സുകുമാരനും കുടുംബവുമാണ് ആസിഡ് കഴിച്ചിരിക്കുന്നത്. ഇതിൽ സുകുമാരന്റെ ഭാര്യ സീന(48) ആദ്യം മരിച്ചിരുന്നു. മൂത്തമകൾ സൂര്യയും മരിച്ചു.

സുകുമാരനും ഇളയ മകൾ സുവർണയും ഗുരുതരാവസ്ഥയിൽ തുടരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലാണ് കുടുംബത്തെ പ്രവേശിപ്പിച്ചത്. ഇന്നലെ രാത്രി 10.30ന് അയൽവാസികളാണ് ഇവരെ അവശനിലയിൽ കണ്ടെത്തുകയും തുടർന്ന് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തത്. മൂത്തമകൾ സൂര്യയുടെ വിവാഹം അടുത്തിടെ മുടങ്ങിയിരുന്നു. മാനസിക സമ്മർദ്ദമാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത് എന്നാണ് പ്രാഥമിക നിഗമനം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close