KERALANEWSTop News

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചത് മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയം നോക്കി; പോക്സോ കേസ് രജിസ്റ്റർ ചെയ്തതോടെ ഒളിവിൽ കഴിഞ്ഞത് ഒന്നര മാസത്തോളം; ഒടുവിൽ റേഷൻ കട ഉടമ അറസ്റ്റിലായത് ഇങ്ങനെ

കട്ടപ്പന: പന്ത്രണ്ടു വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച റേഷൻകട ഉടമ അറസ്റ്റിൽ. വാഴവര പള്ളി നിരപ്പേൽ കല്ലു വച്ചേൽ സാബുവാണ് പിടിയിലായത്. പോക്‌സോ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോകുകയായിരുന്നു. ഒന്നര മാസം ഡൽഹി ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷമാണ് പ്രതി പിടിയിലായത്.

പള്ളി നിരപ്പേൽ റേഷൻ കട നടത്തുന്ന പ്രതി ആഗസ്റ്റിൽ അയൽവാസിയായ 12 വയസുള്ള കുട്ടിയേ മാതാപിതാക്കൾ സ്ഥലത്തില്ലായിരുന്ന സമയം രാത്രി വീട്ടിൽ അതിക്രമിച്ചു കയറി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി കുതറി രക്ഷപ്പെട്ട് മുറിയിൽ കയറി പിതൃസഹോദരിയോട് പറഞ്ഞതുകൊണ്ട് മാത്രമാണ് കൂടുതൽ അത്യാഹിതം സംഭവിക്കാതിരുന്നത്.

റേഷനിംഗ് മെഷീനിൽ പഞ്ച് ചെയ്തില്ലെങ്കിൽ കടയുടെ ലൈസൻസ് നഷ്ടപ്പെടും എന്നതിനാൽ പ്രതി പഞ്ച് ചെയ്യുന്നതിനായി എത്തിയപ്പോഴാണ് കട്ടപ്പന ഡിവൈഎസ്പിയുടെ നിർദ്ദേശപ്രകാരം കട്ടപ്പന സ്‌പെഷ്യൽ ടീം അടങ്ങുന്ന സംഘം പ്രതിയേ പിടികൂടിയത്. പ്രതിയേ തെളിവെടുപ്പിന് ശേഷം കോടതിയിൽ ഹാജരാക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close