INDIANEWSSocial MediaVIDEOSviralWOMEN

ഓടുന്ന ട്രെയിനില്‍ കയറാന്‍ ശ്രമം, 50കാരി പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയിലേക്ക് വീണു; രക്ഷക്കെത്തിയത് വനിതാ കോണ്‍സ്റ്റബിള്‍

മുംബൈ: ഓടുന്ന ട്രെയിനില്‍ ചാടിക്കയറാന്‍ ശ്രമിക്കുന്നതിനിടെ കാല്‍തെറ്റി വീണ 50കാരിയെ റെയില്‍വേ സുരക്ഷാ ഉദ്യോഗസ്ഥ രക്ഷപ്പെടുത്തി. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ 50കാരിയെ സമയോചിതമായ ഇടപെടലിലൂടെയാണ് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു.

മുംബൈയിലെ സാന്‍ഡ് ഹര്‍സ്റ്റ് റോഡ് റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. പ്ലാറ്റ്‌ഫോമില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയിന്‍ ചലിക്കാന്‍ തുടങ്ങി. ഈസമയത്ത് ട്രെയിനില്‍ ഓടി കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് 50കാരി കാല്‍തെറ്റി വീണത്. പ്ലാറ്റ്‌ഫോമിനും ട്രെയിനിനും ഇടയില്‍ വീണ 50കാരിയെ റെയില്‍വേ സുരക്ഷാസേനയിലെ വനിതാ കോണ്‍സ്റ്റബിള്‍ രക്ഷിക്കുകയായിരുന്നു.

ഒരു നിമിഷം ട്രെയിനിന്റെ അടിയിലേക്ക് വീണുപോകുമായിരുന്ന 50കാരിയെ ഉടന്‍ തന്നെ ഓടിച്ചെന്ന് പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. സപ്ന ഗോള്‍ക്കറാണ് സമയോചിതമായ ഇടപെടല്‍ നടത്തിയത്. ഇപ്പോള്‍ സപ്ന ഗോള്‍ക്കര്‍ക്ക് സോഷ്യല്‍മീഡിയയില്‍ അടക്കം അഭിനന്ദനപ്രവാഹമാണ്

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close