animalKERALANEWS

നക്ഷത്ര ആമകളെ തായ്‌ലന്റിലേക്കു കടത്താനുള്ള ശ്രമം കസ്റ്റംസ് തടഞ്ഞു

ചെന്നൈ: ചെന്നൈയിൽ നിന്നും അനധികൃതമായി തായ്‌ലൻഡ്ലേക്ക് കടത്താൻ ശ്രമിച്ച നക്ഷത്ര ആമകളെ കസ്റ്റംസ് പിടിച്ചു . ചെന്നൈ എയർപോർട്ടിൽ വെച്ചാണ് സംഭവം. കാർഗോ കസ്റ്റംസ് വിഭാഗമാണ് നക്ഷത്ര ആമകളെ കടത്താനുള്ള ശ്രമം തകർത്തത്. 2247 ജീവനുള്ള നക്ഷത്ര ആമകളെയാണ് പിടിച്ചെടുത്തത്.

പിടികൂടിയ നക്ഷത്ര ആമകളെയും വനം വകുപ്പിന് പുനരധിവാസത്തിനായി കൈമാറിയിട്ടുണ്ടെന്നു കസ്റ്റംസ് അറിയിച്ചു. തായ്‌ലന്റിലേക്ക് എക്സ്പോർട്ടിങ്ങിനായി കരുതിവെച്ച 15 പാഴ്‌സലുകളിൽ 10 എണ്ണത്തിനകത്തു നക്ഷത്ര ആമകൾ ആയിരുന്നു. രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തുവരുന്നത്.

1972ലെ വനംവകുപ്പ് സംരക്ഷണ നിയമ പ്രകാരം ഏഴ് വർഷം വരെ തടവ്ശിക്ഷ ലഭിക്കാനുള്ള കുറ്റമാണ് നക്ഷത്ര ആമകളെ കടത്തുന്നതിലൂടെ ലഭിച്ചേകാവുന്നത്. ഔഷധ ഗുണമുള്ള ഇറച്ചിയായതിനാലാണ് നക്ഷത്ര ആമകൾ കൂടുതലും വേട്ടയാടപ്പെടുന്നത്. വിദേശരാജ്യങ്ങളിൽ നക്ഷത്ര ആമകൾക്ക് ഒരുപാടു ആവശ്യക്കാർ ഉണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close