KERALANEWS

ആറ്റിങ്ങലിൽ വിൽപ്പനക്കെത്തിച്ച മീൻ നഗരസഭാ അധികൃതർ വലിച്ചെറിഞ്ഞു ; മൽസ്യത്തൊഴിലാളിക്ക് പരിക്ക്; ന്യായീകരണവുമായി നഗരസഭാ അധ്യക്ഷ

തിരുവനന്തപുരം : റോഡരികിൽ മത്സ്യ വില്പന നടത്തിയതിനെ എതിർത്ത നഗരസഭ ജീവനക്കാർ മീൻകുട്ട വലിച്ചെറിഞ്ഞു. ഇത് തടയാൻ ശ്രമിച്ച മത്സ്യത്തൊഴിലാളി റോഡിലേക്ക് വീണ് പരിക്കേറ്റു. പരിക്കേറ്റ അഞ്ചുതെങ്ങു സ്വദേശി അൽഫോൻസയെ നാട്ടുകാർ ആശുപത്രിയിലെത്തിച്ചു. അഞ്ചംഗ കുടുംബത്തെ പോറ്റാനുള്ള മാർഗമാണ് അധികാരികൾ തകിടം മറിച്ചതെന്നാരോപിച്ച് അൽഫോൻസ ഇതിനെതിരെ പോലീസിൽ പരാതി നൽകി.

എന്നാൽ റോഡരികിൽ മൽസ്യവില്പന നടത്തുകയും മിച്ചം വരുന്ന വെള്ളം അവിടെ തന്നെ ഒഴിച്ചിട്ട് പോകുന്നതിനുമെതിരെയുള്ള നാട്ടുകാരുടെ പരാതി മേലാണ് ഒഴിപ്പിക്കാൻ ശ്രമിച്ചത് എന്ന് ആറ്റിങ്ങൽ നഗരസഭാധ്യക്ഷ എസ്. കുമാരി പ്രതികരിച്ചു. മാർക്കറ്റിൽ ഇരുന്നല്ലാതെയുള്ള മൽസ്യവില്പന അനുവദിക്കാൻ സാധിക്കില്ല എന്നും അവർ വ്യക്തമാക്കി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close