CULTURALKERALATrending

ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന്; മഹോത്സവത്തിൻറെ കലാപരിപാടികൾക്ക് തുടക്കം കുറിക്കാൻ എത്തുന്നത് മലയാളത്തിന്റെ നടന വിസ്മയം

തിരുവനന്തപുരം : ആറ്റുകാൽ പൊങ്കാല ഫെബ്രുവരി 17ന്. പൊങ്കാല മഹോത്സവത്തിൻറെ കലാപരിപാടികൾക്ക് തുടക്കം കുറിക്കാൻ മലയാളത്തിന്റെ നടന വിസ്മയം മോഹൻലാൽ എത്തും. ഒന്നാം ദിവസമായ ഫെബ്രുവരി ഒമ്പതിന് വൈകീട്ട് 6:30നാണ് കലാപരിപാടികൾ തുടങ്ങുന്നത്. അന്നേ ദിവസം രാവിലെ 10:50നാണ് കാപ്പ് കെട്ടി കുടിയിരുത്തൽ.

കോവിഡ് വൈറസ് വ്യാപിക്കുന്ന ഈ സാഹചര്യത്തിൽ സർക്കാർ തീരുമാനത്തിൻറെ അടിസ്ഥാനത്തിലായിരിക്കും പൊങ്കാല നടത്തുക. 17ന് രാവിലെ 10:50നായിരിക്കും പൊങ്കാല അടുപ്പുകളിൽ തീ പകരുക. ഉച്ചയ്ക്ക് 1:20ന് പൊങ്കാല നിവേദ്യം. ഉത്സവം 18ന് സമാപിക്കും. കോവിഡ് കൂടുതൽ ആയിരുന്നതിനാൽ കഴിഞ്ഞ വര്ഷം പൊങ്കാല വീടുകളിൽ മാത്രമായി ചുരുക്കിയിരുന്നു.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj

ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..

https://www.facebook.com/MediaMangalamnews

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close