INSIGHTNEWSWORLD

25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന കഴുകൻ; ഫോസിൽ കണ്ടെത്തി ഓസ്ട്രേലിയൻ ഗവേഷകർ

ഏകദേശം 25 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് രാജ്യത്ത് ജീവിച്ചിരുന്നതും മുമ്പ് അറിയപെടാത്തതുമായ കഴുകന്റെ ഫോസിൽ കണ്ടെത്തിയതായി ഓസ്ട്രേലിയയിലെ ശാസ്ത്രജ്ഞർ. അഡ്ലെയ്ഡിലെ ഫ്ലിൻഡേഴ്സ് യൂണിവേഴ്സിറ്റിയിലെ ഗവേഷകർ 2016 ൽ ഒരു ഉണങ്ങിയ തടാകം കണ്ടെത്തിയിരുന്നു. അവിടെ ഡസൻ കണക്കിന് അസ്ഥി ശകലങ്ങളും അവർ കണ്ടെത്തി.

ആർക്കിഹിയറാക്സ് സിൽവെസ്ട്രിസ്(Archaehierax sylvestris) അഥവാ വനത്തിലെ പ്രാചീന പരുന്തുകളുടേതാണ് അസ്ഥികളുടെ അവശിഷ്ടങ്ങളെന്ന് പുതിയ പഠനം പറയുന്നു. പ്രാചീന പരുന്ത് വർഗ്ഗത്തിലെ ഈ പക്ഷി മറ്റു പക്ഷികളെയും, ഒപ്പോസം, കൊയാള തുടങ്ങിയ മൃഗങ്ങളെ ആക്രമിച്ച് ഭക്ഷിച്ചാണ്‌ ജീവിച്ചതെന്ന് ശാസ്ത്രജ്ഞർ വിശ്വസിക്കുന്നു. ചെറിയ കരുത്തുറ്റ ചിറകുകളും നീളമുള്ള കാലുകളും വീതിയേറിയ കാല്പാദങ്ങളുമുള്ള ഈ കഴുകാൻ വനത്തിലാണ് താമസിച്ചിരുന്നത്.

തെക്കൻ ഓസ്ട്രേലിയയിൽ മരുഭൂമിയിലെ ഉണങ്ങിയ ഉപ്പ് തടാകമായ പിൻപ തടാകത്തിലെ ഒരു പുരാവസ്തു കേന്ദ്രത്തിലാണ് ഈ കണ്ടെത്തൽ. പാലിയന്റോളജിസ്റ്റുകൾക്ക് ഫോസിലുകൾ കണ്ടെത്തുന്നതിന് ഈ പ്രദേശം സമ്പന്നമായ സ്ഥലമാണ്. എന്നിരുന്നാൽ തന്നെയും പരുന്ത്, കഴുകാൻ തുടങ്ങിയ വേട്ടക്കാരുടെ അവശിഷ്ടങ്ങൾ ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അക്കാലത്ത് വളരെ കുറവ് എണ്ണം മാത്രമായിരുന്നു ഈ വർഗ്ഗം. അതിനാൽ ഇവയുടെ അസ്ഥി പോലും കണ്ടെത്തുക എന്നത് വളരെ അപൂർവ്വമായിരുന്നുവെന്ന് അസോസിയേറ്റ് പ്രൊഫസർ ട്രെവർ വർത്തി പറയുന്നു. അസ്ഥികൂടത്തിന്റെ ഭൂരിഭാഗവും ഉണ്ടായിരുന്നത് വളരെ ആവേശകരമാണ്, പ്രത്യേകിച്ചും ഇതിന് എത്ര വയസ്സുണ്ടെന്ന് പരിഗണിക്കുമ്പോൾ, എന്ന് അദ്ദേഹം ഒരു പത്രക്കുറിപ്പിൽ പറയുന്നു.

ഒലിഗോസീൻ കാലഘട്ടത്തിലെ കണ്ടെത്തലാണിത്. ഇപ്പോഴത്തെ വരണ്ട കാലാവസ്ഥ അല്ലായിരുന്നു പണ്ടുകാലത്തെ പ്രാദേശിക കാലാവസ്ഥ,ഇവിടം ഒരു മഴക്കാടായിരുന്നു. 63 അസ്ഥികൾ ഗവേഷകർ കണ്ടെടുത്തിട്ടുണ്ട്. ആധുനിക പരുന്തുകളിലും കഴുകന്മാരിലും കാണാത്ത സവിശേഷതകൾ ആർക്കിയേറാക്സ് സിൽവെസ്ട്രിസിനുണ്ടെന്ന് ഗവേഷകൻ എല്ലെൻ മാതർ അദ്ദേഹത്തിന്റെ പഠനത്തിൽ പറയുന്നു. ഗവേഷകർ പറയുന്നത് ഈ ഇനങ്ങൾക്ക് ഏകദേശം ആറ് ഇഞ്ച് (15 സെന്റിമീറ്റർ) നീളമുണ്ട് എന്നാണ്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close