NEWSWORLD

ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചിരുന്ന ഭൂമി അധികൃതർ തിരിച്ചെടുത്തു; പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങൾ രൂക്ഷമാകുന്നു

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഹിന്ദുക്കൾക്ക് എതിരായ വിവേചനം രൂക്ഷമാകുന്നു. ഇസ്ലാമാബാദിൽ ഹിന്ദു ക്ഷേത്രം നിർമ്മിക്കാൻ അനുവദിച്ചിരുന്ന ഭൂമി അധികൃതർ തിരിച്ചെടുത്തു. ഇവിടെ ക്ഷേത്രം നിർമ്മിക്കാൻ അനുവദിക്കില്ലെ എന്നാണ് നഗര വികസന സമിതിയുടെ നിലപാട്.

അഭിഭാഷകനായ ജാവേദ് ഇക്ബാൽ ക്ഷേത്ര നിർമ്മാണം അനുവദിക്കരുതെന്ന് കാണിച്ച് കോടതിയെ സമീപിക്കുകയായിരുന്നു. അഭിഭാഷക​ന്റെ വാദ​ഗതി കോടതി അംഗീകരിച്ചതോടെ ക്ഷേത്ര നിർമ്മാണം നഗര വികസന സമിതി തടയുകയായിരുന്നു. അതേസമയം പാകിസ്ഥാനിൽ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളും നാൾക്ക്നാൾ രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം സിന്ധിലെ കോത്രിയിൽ ഹിന്ദു ക്ഷേത്രം അക്രമികൾ തകർത്തിരുന്നു. വിഗ്രഹങ്ങൾ തകർത്ത അക്രമികൾ പണവും മറ്റ് വിലപിടിപ്പുള്ള വസ്തുക്കളുമായി കടന്ന് കളയുകയായിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close