INDIANEWS

അസമിൽ ഓട്ടോറിക്ഷയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ചു; ഒമ്പത് പേർക്ക് ദാരുണാന്ത്യം; മരണപ്പെട്ടവരിൽ മൂന്ന് കുട്ടികളും

കരിംഗഞ്ച്: അസമിലെ കരിംഗഞ്ച് ജില്ലയിൽ അമിതവേഗതയിലെത്തിയ ഓട്ടോറിക്ഷയും ട്രക്കും തമ്മിൽ കൂട്ടിയിടിച്ച് വൻ ദുരന്തം. അപകടത്തിൽ പ്രായപൂർത്തിയാകാത്ത മൂന്ന് കുട്ടികൾ ഉലപ്പെടെ ഒമ്പത് പേർ മരിച്ചു.

അസം-ത്രിപുര അതിർത്തിയോട് ചേർന്ന് കരിംഗഞ്ച് ജില്ലയിലെ പഥർകണ്ടി പോലീസ് സ്റ്റേഷന് കീഴിലുള്ള ബൈതഖൽ പ്രദേശത്തെ ദേശിയ പാതയിൽ പുലർച്ചെ 8 മണിക്കാണ് നാടിനെ നടുക്കിയ അപകടം ഉണ്ടായത്. മരിച്ചവർ ഛത്ത് പൂജ ചടങ്ങുകൾ കഴിഞ്ഞ് മടങ്ങുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ട്രക്കും ഓട്ടോറിക്ഷയും തമ്മിൽ കൂട്ടിയിടിച്ചാണ് അപകടമുണ്ടായതെന്ന് കരിംഗഞ്ച് ജില്ലയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ദേശീയ പാത എട്ടിൽ ബൈതഖൽ ഏരിയയിലാണ് സംഭവം. സംഭവത്തിൽ ഒമ്പത് പേരെങ്കിലും മരിച്ചതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഒരു മൃതദേഹം കരിംഗഞ്ച് സിവിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്, എന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close