SPORTS

സുവർണ്ണ നേട്ടവുമായി അവാനി ലേഖ്ര ; പാരാലിമ്പിക്‌സിൽ ഇന്ത്യയ്ക്ക് ആദ്യ സ്വർണം

ടോക്കിയോ : പാരാലിമ്പിക്‌സിൽ സുവർണ്ണ നേട്ടവുമായി അവാനി ലേഖ്ര. പാരാലിമ്പിക്സ്‌ ചരിത്രത്തിൽ ആദ്യമായാണ് ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണ്ണം നേടുന്നത്. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തിൽ ലോക റെക്കോർഡിനൊപ്പമെത്തുന്ന പ്രകടനം നടത്തിയാണ് അവാനി സ്വർണ്ണം നേടിയത്.

19 കാരിയായ അവാനിയുടെ ആദ്യ പാരാലിമ്പിക്സ്‌ മത്സരമായിരുന്നു. പതിനൊന്നാം വയസ്സിൽ ഉണ്ടായ ഒരു അപകടത്തെ തുടർന്നാണ് ആവാനിയുടെ അരയ്ക്കു താഴെ തളർന്നു പോയത്. 249.6 പോയിന്റ് ആണ് ഫൈനലിൽ താരം നേടിയത്. ഇതോടെ പാരാലിമ്പിക്സ്‌ ഷൂട്ടിങ്ങിൽ സ്വർണ്ണം നേടിയ ആദ്യ ഇന്ത്യൻ താരമെന്ന ചരിത്ര നേട്ടവും അവാനി ലേഖ്ര നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close