MoviesNEWSTrending

മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്; പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ അവിവാഹിതൻ ആണെന്നാണ് മുസ്തഫ കോടതിയെ ധരിപ്പിച്ചത്; മുസ്തഫയുടെ ആദ്യഭാര്യ അയിഷ ആരോപണവുമായി രംഗത്ത്

തെന്നിന്ത്യൻ സിനിമയിലെ പ്രിയ നായികയാണ് പ്രിയാമണി. അഭിനയപ്രാധാന്യമുള്ള വേഷങ്ങൾക്കൊപ്പം ഗ്ലാമർ റോളുകളിലും നടി തിളങ്ങി. സൂപ്പർതാരങ്ങളുടെയെല്ലാം നായികയായി എത്തിയ പ്രിയ ഇപ്പോഴും അഭിനയരംഗത്ത് സജീവമാണ്. 2017ലാണ് കാമുകൻ മുസ്തഫ രാജുമായുള്ള നടിയുടെ വിവാഹം കഴിഞ്ഞത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിൽ ആയിരുന്നു ഇവരുടെ വിവാഹം. പ്രിയാമണിയുമായുള്ള മുസ്തഫയുടെ വിവാഹം അദ്ദേഹത്തിന്റെ രണ്ടാം വിവാഹമായിരുന്നു. അയേഷ എന്ന ആദ്യഭാര്യയിൽ നിന്നും മുസ്തഫ ഒരിക്കലും നിയമപരമായി വിവാഹമോചനം നേടിയിട്ടില്ലെന്നാണ് ആരോപണം.

പ്രിയാമണിയുടേയും മുസ്തഫയുടേയും വിവാഹം കഴിഞ്ഞിട്ട് നാലു വർഷത്തോളമായപ്പോഴാണ് ആദ്യഭാര്യ അയിഷ ആരോപണവുമായി രംഗത്ത് എത്തുന്നത്‌. മുസ്തഫ നിയമപരമായി വിവാഹ മോചനം നേടിയിട്ടില്ല എന്നും അതിനാൽ പ്രിയാമണിയുമായുള്ള വിവാഹം അസാധുവാണെന്നും സൂചിപ്പിച്ച്‌ നിയമപരമായ നോട്ടീസ് നൽകി ആയിഷ ഈ വിവാഹത്തെ ചോദ്യംചെയ്തുവെന്നാണ് റിപ്പോർട്ട്. അതുകൂടാതെ, മുസ്തഫയ്ക്കെതിരെ ഗാർഹിക പീഡന പരാതിയും നൽകിയിട്ടുണ്ട് അയിഷ.

മുസ്തഫ ഇപ്പോഴും തൻറെ ഭർത്താവാണ്. മുസ്തഫയുടെയും പ്രിയാമണിയുടെയും വിവാഹം അസാധുവാണ്. ഞങ്ങൾ വിവാഹമോചനത്തിന് അപേക്ഷിച്ചിട്ടില്ല. പ്രിയാമണിയെ വിവാഹം ചെയ്യുന്ന വേളയിൽ താൻ അവിവാഹിതൻ ആണെന്നാണ് മുസ്തഫ കോടതിയെ ധരിപ്പിച്ചത്’, അയിഷ പറയുന്നു. മുസ്തഫയ്ക്ക് ആദ്യ ഭാര്യ അയിഷയിൽ രണ്ട് കുട്ടികളാണ് ഉള്ളത്.

എന്നാൽ, അയിഷയുടെ ആരോപണങ്ങൾ മുസ്തഫ നിഷേധിച്ചു. തനിക്കെതിരെ അയിഷ ഉയർത്തിയ ആരോപണങ്ങൾ തെറ്റാണെന്നും കുട്ടികളുടെ സംരക്ഷണത്തിനുള്ള തുക പതിവായി നൽകാറുണ്ട് എന്നും മുസ്തഫ പറയുന്നു. അയിഷ നടത്തുന്നത് പണം തട്ടിയെടുക്കാനുള്ള ശ്രമമാണ് എന്നാണ് മുസ്തഫ പറയുന്നത്. കൂടാതെ, 2010 മുതൽ താനും അയിഷയും വേർപിരിഞ്ഞു താമസിയ്ക്കുകയായിരുന്നുവെന്നും 2013 ൽ വിവാഹമോചനം നേടിയെന്നും മുസ്തഫ പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close