KERALANEWSTop News

കുഞ്ഞിനെ ദത്ത് നൽകിയ സംഭവം; നിരാഹാര സമരം അവസാനിപ്പിച്ചു; കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അനുപമ

തിരുവനന്തപുരം: കുഞ്ഞിനെ അമ്മയിൽ രക്ഷിതാക്കൾ വേർപെടുത്തിയ സംഭവത്തിൽ അധികാരികളുടെ ഇടപെടൽ ആശ്യപ്പെട്ട് അനുപമ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചു. നിരാഹാര സമരം അവസാനിപ്പിക്കുന്നുവെന്നും വിഷയത്തിൽ ഇടപെട്ട സർക്കാരിന് അനുപമ നന്ദിയും അറിയിച്ചു. പോലീസിനും സി.ഡബ്ല്യു.സിക്കെതിരെയും നടപടി എടുക്കണം. കോടതിയിൽ നിയമ പോരാട്ടം തുടരുമെന്നും അഭിഭാഷകനുമായി ആലോചിച്ച ശേഷം ഹേബിയസ് കോർപസിൽ തീരുമാനമെന്നും അനുപമ പ്രതികരിച്ചു. തിരുവനന്തപുരം സെക്രട്ടറിയേറ്റ് പടിക്കലായിരുന്നു അനുപമ നിരാഹാര സമരം നടത്തി.

പരാതി നൽകിയിട്ടും ചില നേതാക്കൾ വേണ്ട വിധത്തിൽ ഇടപെട്ടില്ലെന്ന് അനുപമ പറഞ്ഞിരുന്നു. പാർട്ടിയെ ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ല, സിപിഐഎമ്മിനോടുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടില്ല. വ്യക്തികളുടെ ഭാഗത്ത് നിന്നും സംഭവിച്ച വീഴ്ചയിൽ പാർട്ടിയെ മുഴുവൻ പഴിക്കേണ്ടതില്ല. എ വിജയരാഘവൻ നൽകിയ പിന്തുണ തള്ളേണ്ട കാര്യമില്ലെന്നും അനുപമ വ്യക്തമാക്കിയിരുന്നു. വൈകിയ വേളയിൽ പിന്തുണ നൽകിയിട്ട് കാര്യമില്ല, ഇനി കോടതിയിൽ മാത്രമാണ് വിശ്വാസമെന്നും അനുപമ പ്രതികരിച്ചിരുന്നു.

അതേസമയം ദത്ത് വിവാദത്തിൽ ദത്ത് നടപടി തത്ക്കാലത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെടും. നടപടികള്‍ നടക്കുന്ന വഞ്ചിയൂര്‍ കോടതിയിൽ കാര്യങ്ങള്‍ അവതരിപ്പിക്കുന്നതിന് ഗവ. പ്ലീഡറെ ചുമതലപ്പെടുത്തി. ഹര്‍ജിയില്‍ തല്‍ക്കാലം തുടര്‍ നടപടി സ്വീകരിക്കരുതെന്ന് സര്‍ക്കാരും ശിശുക്ഷേമ സമിതിയും ദത്ത് നടപടികളില്‍ വിധി പുറപ്പെടുവിക്കേണ്ട കോടതിയില്‍ ആവശ്യപ്പെടും.

കുഞ്ഞിന്റെ അമ്മ അവകാശ വാദവുമായി വന്നിട്ടുണ്ടെന്നും വിഷയം വിവാദമായി നിലനില്‍ക്കുന്നുവെന്നും കോടതിയെ അറിയിക്കാന്‍ തീരുമാനമായിട്ടുണ്ട്. ഇതു സംബന്ധിച്ച നിര്‍ദേശം ശിശുക്ഷേമ സമിതിക്കും വനിതാ ശിശു വികസന ഡയറക്ടര്‍ക്കും സര്‍ക്കാര്‍ നല്‍കി.

സർക്കാരിൽ നിന്നും ഇങ്ങനെ ഒരു മറുപടി ലഭിച്ചതിൽ വളരെ അധികം സന്തോഷം തോന്നുന്നെന്ന് അനുപമ. ഇന്നത്തെ സമരത്തിനുശേഷം ഇതിൻറെ തുടർ നടപടികളുമായി കോടതിയിലേക്ക് പോകാനാണ് ഞങ്ങൾ ഇരുന്നത്. അതിനു മുൻപ് ഇങ്ങനെ ഒരു വാർത്ത അറിയുന്നതിൽ ഒരുപാട് സന്തോഷം ഉണ്ടെന്നും കുഞ്ഞിനെ തിരികെ ലഭിക്കും എന്ന വിശ്വാസവുമുണ്ടെന്നും അനുപമ പറഞ്ഞു.

തൻറെ അറിവനുസരിച്ച് ബയോളജിക്കൽ പാരൻസിന്റെ സമ്മതത്തോടയാണ് കുഞ്ഞിനെ കൈമാറുക. അല്ലെങ്കിൽ ബയോളജിക്കൽ പാരൻസ് ജീവിച്ചിരിക്കാത്ത സാഹചര്യത്തിൽ. അതുകൊണ്ട് ഉറപ്പായും കോടതിയിലേക്ക് തന്നെ പോകുമെന്ന് അനുപമ പറഞ്ഞു. സർക്കാർതല ഇടപെടലുകളിൽ ഇപ്പോൾ തൃപ്തിയുണ്ടെന്നും അനുപമ കൂട്ടി ചേർത്തു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close