INDIANEWS

കുഞ്ഞ് നിർത്താതെ കരഞ്ഞു; ദേഷ്യം വന്ന അച്ഛൻ കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി

പാറ്റ്ന: നിർത്താതെ കരഞ്ഞതിനെ തുടർന്ന് ഒന്നര വയസുള്ള കുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തി അച്ഛൻ. മുന്നാ മണ്ഡൽ എന്ന 24കാരനാണ് തന്റെ ഒന്നരവയസുള്ള ആൺകുഞ്ഞിന് വിഷം നൽകി കൊലപ്പെടുത്തിയത്. ഓട്ടോറിക്ഷ ഡ്രൈവറായ മുന്നാ മണ്ഡൽ ഒളിവിലാണ്. പ്രതിയെ പിടികൂടുന്നതിന് വേണ്ടി തെരച്ചിൽ ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

കത്തിയാർ ജില്ലയിൽ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുഞ്ഞ് കരയുന്ന സമയത്ത് അമ്മ പൂനം ദേവി വീട്ടിലുണ്ടായിരുന്നില്ല. മുന്നാ മണ്ഡൽ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. കുഞ്ഞ് നിർത്താതെ കരഞ്ഞതോടെ ദേഷ്യം വന്ന മുന്നാ മണ്ഡൽ കുട്ടിക്ക് വിഷം നൽകുകയായിരുന്നു.

അമ്മ പൂനം ദേവി വീട്ടിൽ തിരിച്ചെത്തി നോക്കുമ്പോൾ കുഞ്ഞിന് അനക്കമില്ലെന്ന് മനസിലായി. ഇതോടെ ഭർത്താവിനോട് കാര്യം അന്വേഷിക്കുകയായിരുന്നു. കുഞ്ഞിന് വിഷം നൽകിയ കാര്യം ഭർത്താവ് ഭാര്യയോട് സമ്മതിച്ചു. തുടർന്ന് കുഞ്ഞിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിക്കുന്നതിന് മുമ്പ് തന്നെ കുഞ്ഞ് മരിച്ചിരുന്നതായി പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close