KERALANEWSTop News

മോശം കാലാവസ്ഥ ; കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടു ; നെടുമ്പാശേരിയിൽ ഇറങ്ങി

കൊച്ചി : കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ വിവിധ വിമാനത്താവളങ്ങളിലിറങ്ങേണ്ട വിമാനങ്ങള്‍ നെടുമ്പാശേരിയിലിറക്കി. ദുബൈ-കോഴിക്കോട്, അബുദാബി- കോഴിക്കോട്, ദുബൈ- കണ്ണൂര്‍, ഷാര്‍ജ- കോഴിക്കോട് വിമാനങ്ങളാണ് നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയത്.

കനത്ത മൂടൽ മഞ്ഞിനെ തുടർന്നാണ് കരിപ്പൂരിൽ ഇറങ്ങേണ്ട വിമാനങ്ങൾ വഴിതിരിച്ചുവിട്ടത്. പുലര്‍ച്ചെ ഇറങ്ങേണ്ട നാലു വിമാനങ്ങളായിരുന്നു തിരിച്ചുവിട്ടത്. 3:30 ന് ഷാര്‍ജ യില്‍ നിന്നും എത്തുന്ന എയര്‍ അറേബ്യ കോയമ്പത്തൂരിലേക്കാണ് വഴിതിരിച്ചുവിട്ടത്. 4:55 ന് ഷാര്‍ജയില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്, 6:35 ന് എത്തേണ്ട ഫ്‌ലൈ ദുബായ്, 7:20 എത്തുന്ന അബുദാബി -കാലിക്കറ്റ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് എന്നിവ കൊച്ചിയിലേക്കുമാണ് തിരിച്ചുവിട്ടത്. മൂടല്‍മഞ്ഞ് ഒഴിഞ്ഞെന്നും അടുത്ത സര്‍വീസുകളെ ബാധിക്കില്ലെന്നും എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close