KERALANEWSTop News

തിരുവനന്തപുരത്ത് കെഎസ്ആർടിസി ബസിൽ ഒഴിഞ്ഞ ബാഗ് ; തുറന്നു നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

തിരുവനന്തപുരം : കെഎസ്ആർടിസി ബസിൽ കണ്ടെത്തിയ ഒഴിഞ്ഞ ബാഗിൽ നിന്ന് തോക്കും പാസ്സ്പോർട്ടും കണ്ടെടുത്തു. തിരുവനന്തപുരം – കൊട്ടാരക്കര ഫാസ്റ്റ് പാസ്സെഞ്ചർ ബസിൽ വെള്ളിയാഴ്ച രാത്രിയാണ് ബാഗ് കണ്ടെത്തിയത്. ബാഗ് കിളിമാനൂർ പൊലീസിന് കൈമാറി.

ബാഗിൽ നിന്ന് വസ്തു ഇടപാടിന്റെ രേഖയും കണ്ടെത്തിയിരുന്നു. വസ്തു ഇടപാടിന് കൊണ്ടുവന്ന 20 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആര്യനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ ബാ​ഗാണ് ബസിൽ നിന്ന് കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കിളിമാനൂർ ഡിപ്പോയിലെ ആർടിസി 99 നമ്പർ ബസിൽ നിന്നാണ് ബാഗ് കിട്ടിയത്. ലൈസൻസ് വേണ്ടാത്ത എയർ ഗൺ ആണ് ബാഗിൽ നിന്ന് ലഭിച്ചത്.

വട്ടിയൂർക്കാവ് മൂന്നാംമൂട് ലാറിവറിയിൽ ജെ സുധീർ എന്നയാളാണ് ബാഗിന്റെ ഉടമ. വഴുതക്കാടുള്ള സുധീറിന്റെ 5 സെന്റ് വസ്തുവും കണ്ടല സ്വദേശിയായ സുനിൽ എന്നയാളുടെ നെടുമങ്ങാട് വാളിക്കോടുള്ള 1.80 ഏക്കർ വസ്തുവും പരസ്പരം മാറ്റി വാങ്ങാൻ തീരുമാനിച്ചതിനെ തുടർന്നായിരുന്നു കച്ചവടത്തിന്റെ രേഖകളാണ് ബാഗിലുണ്ടായിരുന്നത്. വഴുതക്കാട്ടെ വസ്തുവിന് 1.20 കോടി രൂപയും വാളിക്കോട്ടെ വസ്തുവിന് 1.46 കോടി രൂപയും വിലയിട്ടു. സുധീർ നൽകേണ്ട 26 ലക്ഷത്തിൽ 6 ലക്ഷം ആദ്യം നൽകിയിരുന്നു. ബാക്കി 20 ലക്ഷം രൂപ നൽകാൻ എത്തിയപ്പോൾ എട്ടംഘ സംഘം ഇയാളെ ആക്രമിക്കുകയായിരുന്നു.

കഴുത്തിൽ മഴുവച്ച് ഭീഷണിപ്പെടുത്തി പണം കവർന്ന കേസിൽ മൂന്ന് പ്രതികളെ ആര്യനാട് പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സുധീറിന്റെ കുടുംബസുഹൃത്തായ ജോർജിന് വേണ്ടിയാണ് വസ്തു വാങ്ങുന്നത്. ജോർജിന്റെ മാതാവ് പരേതയായ ലിയോണ ജോസഫ് അഗസ്റ്റിന്റെ സിംഗപ്പൂർ പാസ്പോർട്ടാണ് ബാഗിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close