Breaking NewsNEWSWORLD

ബഹ്റൈനിൽ ജീവനൊടുക്കുന്ന പ്രവാസികളിൽ ഭൂരിപക്ഷവും മലയാളികൾ; വില്ലനാകുന്നത് സാമ്പത്തിക പ്രശ്നങ്ങളും തൊഴിൽപരമായ സമ്മർദ്ദങ്ങളും

മ​നാ​മ: ബഹ്റൈനിൽ പ്രവാസികൾക്കിടയിൽ ആത്മഹത്യാ നിരക്ക് കൂടുന്നതായി റിപ്പോർട്ട്. രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന വിദേശികളിൽ ഭൂരിപക്ഷവും മലയാളികളാണ്. കോവിഡ് പ്രതിസന്ധിയും സാ​മ്പ​ത്തി​ക പ്ര​ശ്​​ന​ങ്ങ​ൾ, തൊ​ഴി​ൽ​പ​ര​മാ​യ സ​മ്മ​ർ​ദം തു​ട​ങ്ങി​യ​വ​യാ​ണ്​ ആ​ത്​​മ​ഹ​ത്യ ചെ​യ്യാ​നു​ള്ള ​പ്ര​ധാ​ന കാ​ര​ണ​ങ്ങ​ളെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​കർ ചൂണ്ടിക്കാട്ടുന്നത്. സ്വ​ന്തം വ​രു​മാ​ന​ത്തെ​ക്കു​റി​ച്ച്​ ആ​ലോ​ചി​ക്കാ​തെ മ​റ്റു​ള്ള​വ​രെ​പ്പോ​ലെ ജീ​വി​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​താ​ണ്​ പ്ര​ശ്​​ന​ത്തി​നി​ട​യാ​ക്കു​ന്ന മ​റ്റൊ​രു കാ​ര​ണം.

ക​ഴി​ഞ്ഞ ര​ണ്ട്​ ദി​വ​സ​ങ്ങ​ളി​ലാ​യി ആ​ത്​​മ​ഹ​ത്യ ചെ​യ്​​ത മൂ​ന്ന്​ മ​ല​യാ​ളി​ക​ളു​ടെ മൃ​ത​ദേ​ഹ​ങ്ങ​ളാ​ണ്​ ബ​ഹ്​​റൈ​നി​ൽ​നി​ന്ന്​ നാ​ട്ടി​ലേ​ക്ക്​ അ​യ​ച്ച​ത്. ര​ണ്ട്​ മാ​സ​ത്തി​നി​ടെ പ​ത്ത്​ പ്ര​വാ​സി ആ​ത്​​മ​ഹ​ത്യ​ക​ൾ ന​ട​ന്ന​താ​യാ​ണ്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​ടെ പ​ക്ക​ലു​ള്ള ക​ണ​ക്ക്. ഇ​തി​ൽ കൂ​ടു​ത​ലും മ​ല​യാ​ളി​ക​ളാ​ണ്.കോ​വി​ഡ്​ കാ​ല​ത്ത്​ അ​ൽ​പം കു​റ​ഞ്ഞ ഇൗ ​പ്ര​വ​ണ​ത സ​മീ​പ നാ​ളു​ക​ളി​ൽ വീ​ണ്ടും കൂ​ടു​ക​യാ​ണെ​ന്ന്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

ആ​ത്മ​ഹ​ത്യ പ്ര​വ​ണ​ത ത​ട​യാ​നും കോ​വി​ഡ്​ കാ​ല​ത്ത്​ ആ​ളു​ക​ൾ​ക്ക്​ മാ​ന​സി​ക പി​ന്തു​ണ ന​ൽ​കാ​നും ​ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി റി​ലീ​ഫ്​ ഫ​ണ്ട്​ (​െഎ.​സി.​ആ​ർ.​എ​ഫ്), ബ​ഹ്​​റൈ​ൻ പ്ര​തി​ഭ, കെ.​എം.​സി.​സി, ബി.​കെ.​എ​സ്.​എ​ഫ്​ തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ശ​ക്​​ത​മാ​യ ബോ​ധ​വ​ത്​​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ക​ഴി​ഞ്ഞ നാ​ളു​ക​ളി​ൽ ന​ട​ത്തി​യി​രു​ന്നു. കൗ​ൺ​സ​ലി​ങ്​ ഉ​ൾ​പ്പെ​ടെ സ​ഹാ​യം ആ​വ​ശ്യ​ക്കാ​ർ​ക്ക്​ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്​​തു. എ​ന്നി​ട്ടും ആ​ത്​​മ​ഹ​ത്യ വ​ർ​ധി​ക്കു​ന്ന​ത്​ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രെ​യും അ​മ്പ​ര​പ്പി​ക്കു​ക​യാ​ണ്.

കോ​വി​ഡ്​ സൃ​ഷ്​​ടി​ച്ച സാ​മ്പ​ത്തി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ മ​റി​ക​ട​ക്കു​ന്ന​തി​ൻെറ ഭാ​ഗ​മാ​യി ബി​സി​ന​സ്​ വ​ർ​ധി​പ്പി​ക്കാ​ൻ​ അ​മി​ത സ​മ്മ​ർ​ദ​മു​ണ്ടാ​കു​ന്ന​താ​യി പ​ല ജീ​വ​ന​ക്കാ​രും പ​റ​യു​ന്നു. ഇ​ത്​ താ​ങ്ങാ​ൻ ക​ഴി​യാ​തെ വ​രു​േ​മ്പാ​ൾ ആ​ത്​​മ​ഹ​ത്യ​യി​ൽ അ​ഭ​യം തേ​ടു​ന്ന​വ​രു​ണ്ട്. കോ​വി​ഡി​നെ​ത്തു​ട​ർ​ന്ന്​ പ​ല​ർ​ക്കും ശ​മ്പ​ളം കു​റ​ഞ്ഞ​തും ജീ​വി​ത​ചെ​ല​വ്​ താ​ങ്ങാ​ൻ ക​ഴി​യാ​ത്ത​തും പ്ര​ശ്​​ന​ങ്ങ​ൾ സൃ​ഷ്​​ടി​ക്കു​ന്നു​ണ്ട്. ഇ​തോ​ടൊ​പ്പം, സാ​മ്പ​ത്തി​ക അ​ച്ച​ട​ക്ക​മി​ല്ലാ​ത്ത ജീ​വി​ത​വും ചി​ല​രെ പ്ര​​ശ്​​ന​ങ്ങ​ളി​ലേ​ക്ക്​ ത​ള്ളി​വി​ടു​ന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close