
വർക്കല: പത്തൊൻപതുകാരനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് അവശനാക്കിയശേഷം കവർച്ച നടത്തിയ അഞ്ചംഗ അക്രമി സംഘം അറസ്റ്റിൽ. വർക്കല രാമന്തളി കനാൽ പുറമ്പോക്കിൽ അങ്കുടു എന്നുവിളിക്കുന്ന ബൈജു (27),അയിരൂർ എ.എ ഭവനിൽ ശ്രീക്കുട്ടൻ എന്നുവിളിക്കുന്ന അഖിൽ (25),വർക്കല മൈതാനം കുന്നുവിളവീട്ടിൽ സജാർ (20),ചിലക്കൂർ ഐക്കര വീട്ടിൽ കണ്ണൻ എന്നുവിളിക്കുന്ന ഷജാൻ (21),ചിലക്കൂർ പണയിൽ വീട്ടിൽ സുഫിയാൻ (20) എന്നിവരാണ് വർക്കല പോലീസിന്റെ പിടിയിലായത്.
വടശ്ശേരിക്കോണം വിളയിൽ ഭഗവതി ക്ഷേത്രത്തിനു സമീപം ശ്രീരംഗത്തിൽ സെൽവരാജിന്റെ മകൻ സരണിനാണ് (19) മർദ്ദനമേറ്റത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് വിഷ്ണു ഓടി രക്ഷപ്പെടുകയായിരുന്നു. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ വടശ്ശേരിക്കോണം ബോഡി വർക്ക് ഷോപ്പിനു സമീപത്തുവച്ചാണ് അക്രമിസംഘം യുവാവിനെ ആക്രമിച്ച് തട്ടിക്കൊണ്ടുപോയത്. സുഹൃത്തായ വിഷ്ണുവിനൊപ്പം ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു സരൺ.
കാറിലെത്തിയ അക്രമികൾ കാർ റോഡിന് കുറുകെയിട്ട് ബൈക്ക് തടഞ്ഞു നിർത്തിയാണ് സരണിനെ കാറിൽ പിടിച്ചുകയറ്റിക്കൊണ്ടുപോയത്. വള്ളക്കടവ് കടപ്പുറത്ത് കൊണ്ടുപോയി കൂടത്തിന് അകത്ത് വെച്ചാണ് മർദ്ദിച്ചതും കൈയിലുണ്ടായിരുന്ന 5000 രൂപയും മൊബൈൽ ഫോണും കവർച്ച ചെയ്തതുമെന്ന് പോലീസ് പറഞ്ഞു. വർക്കല ഡി.വൈ.എസ്.പി.പി.നിയാസ്, ഇൻസ്പെക്ടർ വിഎസ് പ്രശാന്ത്, എസ്.ഐ അജിത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.
കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ഗ്രൂപ്പിൽ അംഗമാകുക..
https://chat.whatsapp.com/EL3rtE8pC5eBn31SSpe3zj
ഫേസ്ബുക്കിൽ പിന്തുടരുന്നതിന് പേജ് ലൈക്ക് ചെയ്യുക..
https://www.facebook.com/MediaMangalamnews
