CULTURALINSIGHTTrending

ത്യാഗത്തിന്റെയും സഹനത്തിന്റെയും സമർപ്പണത്തിന്റെയും ആഘോഷമായ ബലിപ്പെരുന്നാൾ; ആത്മവിശുദ്ധിയുടെ നിറവിൽ വിശ്വാസികൾ

ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും ഉണര്‍ത്തി ഒരു ബലിപ്പെരുനാള്‍ കൂടി വന്നെത്തുകയാണ്. അള്ളാഹുവിന്‍റെ മഹത്വം ഉദ്ഘോഷിക്കുന്ന ബലി പെരുന്നാള്‍ വ്യാഴാഴ്ച ഇസ്‌ലാം മത വിശ്വാസികള്‍ ആഘോഷിക്കുകയാണ്. വായനക്കാർക്ക് മീഡിയ മംഗളം നേരുന്ന വലിയ പെരുന്നാൾ ആശംസകൾ.

സ്വന്തം മകനെ ബലി നല്‍കണമെന്ന ദൈവ കല്‍പന ശിരസാ വഹിച്ച ഇബ്രാഹിം നബിയുടെ ത്യാഗത്തിന്റെ സ്മരണയാണ് ബലിപെരുന്നാള്‍. ആത്മത്യാഗത്തിന്റെ ഈ പാഠം ജീവിതത്തിലേക്ക് പകര്‍ത്താനാണ് വിശ്വാസികള്‍ ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. വലിയ പെരുന്നാള്‍ ബക്രീദ് എന്നീ പേരുകളിലും ബലിപെരുന്നാള്‍ അറിയപ്പെടുന്നു. അല്ലാഹുവിന്‍റെ കല്പനയ്ക്കും പ്രീതിക്കും വേണ്ടി ഏറ്റവും വിലപ്പെട്ടതിനേപ്പോലും തൃജിക്കുവാന്‍ മനുഷ്യന്‍ തയ്യാറാകുന്നതിന്‍റെ മഹത്തായ സൂചനയാകുന്നു ബക്രീദ് . ഇനിയുള്ള പുണ്യദിനം പരിശുദ്ധ ഹജ്ജിന്‍റേതാണ്.

പരിപൂര്‍ണ്ണമായ ത്യാഗത്തിന്‍റെയും സമര്‍പ്പണത്തിന്‍റെയും സഹനത്തിന്‍റെയും ആഘോഷമാണ് ബക്രീദ് .
ഇസ്ളാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. “ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് “ഈദ്’ ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം “ആഘോഷം , ആനന്ദം’ എന്നൊക്കെയാണ്.

ഈദിന്‍റെ മറ്റൊരു പേരാണ് ഈദ്-ഉല്‍-സുഹ , “സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്‍റെ ആത്യന്തിക സന്ദേശം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close