NEWSWORLD

‘ബംഗ്ലാദേശ്’ ഇപ്പോൾ ‘ജിഹാദിസ്ഥാൻ’; ഇസ്ലാമിനെ രാജ്യത്തിന്റെ മതമാക്കി ഉയർത്തി ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമങ്ങൾ നടത്തുന്നുവെന്ന് ആക്ടിവിസ്റ്റ് തസ്ലീമ നസ്രീൻ

ധാക്ക: ബംഗ്ലാദേശിൽ നടക്കുന്ന കലാപങ്ങളിൽ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലീമ നസ്രീൻ. ബംഗ്ലാദേശ് ജിഹാദിസ്താനായി മാറിയെന്ന് തസ്ലീമ നസ്രീൻ പറഞ്ഞു. കഴിഞ്ഞ കാലങ്ങളിലായി ബംഗ്ലാദേശിൽ ഹിന്ദു സമൂഹം അക്രമങ്ങളെ നേരിടുകയാണ്. കഴിഞ്ഞ ദിവസങ്ങളിലായി ന്യൂനപക്ഷങ്ങൾക്ക് നേരെ നിരവധി അക്രമങ്ങളാണ് നടന്നത്. ഈ സാഹചര്യത്തിലാണ് തസ്ലീമ നസ്രീൻ കലാപങ്ങൾക്കെതിരെ പ്രതികരിക്കുന്നത്.

മദ്രസകൾ മതമൗലികവാദത്തിന്റെ കേന്ദ്രമായി മാറിയിരിക്കുന്നുവെന്നും, മതത്തെ രാഷ്‌ട്രീയ നേട്ടങ്ങൾക്കായി പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഉപയോഗിക്കുകയാണെന്നും തസ്ലീമ കുറ്റപ്പെടുത്തി. ബംഗ്ലാദേശിലെ ഹിന്ദു, ബുദ്ധ മതക്കാരെ മൂന്നാം തരക്കാരാക്കി മാറ്റിയിരിക്കുകയാണ്. ഉയർന്നുവരുന്ന ഹൈന്ദവ വിരുദ്ധ മനോഭാവം ഭീഷണി ഉയർത്തുന്നതാണ്. രാജ്യത്തെ ബംഗ്ലാദേശ് എന്ന് വിളിക്കാൻ തോന്നുന്നില്ലെന്നും അത് ജിഹാദിസ്താൻ ആയി മാറിയിരിക്കുകയാണെന്നും തസ്ലീമ പറഞ്ഞു. ഇസ്ലാമിനെ രാജ്യത്തിന്റെ മതമാക്കി ഉയർത്തി ഹിന്ദുക്കൾക്കും ബുദ്ധമതക്കാർക്കുമെതിരെ വ്യാപക അക്രമം അഴിച്ചുവിടുകയാണെന്നും തസ്ലീമ കുറ്റപ്പെടുത്തി.

വിഭജനകാലത്ത് ബംഗ്ലാദേശിൽ 30 ശതമാനം ഹിന്ദുക്കൾ താമസിച്ചിരുന്നത് ഇപ്പോൾ വെറും ഒൻപത് ശതമാനമായി കുറഞ്ഞിരിക്കുകയാണെന്നും എല്ലാ വർഷവും ദുർഗ്ഗാ പൂജ സമയത്ത് ജിഹാദി ആക്രമണങ്ങൾ നടക്കുക പതിവാണെന്നും പറഞ്ഞ തസ്ലീമ, പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല എന്നും കുറ്റപ്പെടുത്തി.

കഴിഞ്ഞ 9 വർഷത്തിനിടെ രാജ്യത്ത് 3,721ന്യൂനപക്ഷ ആക്രമണങ്ങളാണ് നടന്നതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇക്കഴിഞ്ഞ ദുർഗ്ഗാ പൂജയ്‌ക്കിടെയും ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങൾക്ക് നേരെ വ്യപക ആക്രമണങ്ങൾ നടന്നിരുന്നു. ക്ഷേത്രങ്ങൾ നശിപ്പിക്കുകയും നിരവധി ഹിന്ദു വീടുകൾക്ക് ത്തെ ഇടുകയും ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close