SPORTS

ടി20 ലോകകപ്പ് 2021; ഷാക്കിബ് വീണ്ടും തിളങ്ങി; ബംഗ്ലാദേശിന് വമ്പൻ ജയം

ഒമാൻ : ടി20 ലോകകപ്പ് മത്സരത്തിൽ പാപുവ ന്യൂ ഗ്വിനിയക്കെതിരെ ബംഗ്ലാദേശിന് തകർപ്പൻ ജയം. മത്സരത്തിൽ 84 റൺസിനാണ് ബംഗ്ലാദേശിന്റെ വിജയം. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ ആണ് കളിയിലെ താരം.

സ്കോർ : ബംഗ്ലാദേശ് 181-7(20)
പാപുവ ന്യൂ ഗ്വിനിയ 97-10(19.3)

ടോസ് നേടി ആദ്യം ബാറ്റിങ്ങിനിറങ്ങിയ ബംഗ്ലാദേശിന് ഓപ്പണർ നയീമി(0)നെ ആദ്യത്തെ ഓവറിൽ തന്നെ നഷ്ടമായി. പക്ഷേ ലിട്ടോൺ ദാസും(29) ഷാക്കിബും(46) ബംഗ്ലാദേശിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടുവന്നു. നായകൻ മഹന്മദുള്ള 28 പന്തിൽ മൂന്ന് ഫോറും മൂന്ന് സിക്സും അടക്കം 50 റൺസ് നേടി. ഗ്വിനിയക്കു വേണ്ടി കാബുവ, ഡാമിയൻ, അസദ് എന്നിവർ രണ്ടും സൈമൺ ഒരു വിക്കറ്റും നേടി .

182 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ ഗ്വിനിയ 19.3 ഓവറിൽ 97 റൺസിന് എല്ലാവരും പുറത്തായി. 34 പന്തിൽ രണ്ട് വീതം ഫോറും സിക്സമടക്കം 46 റൺസ് നേടി പുറത്താകാതെ നിന്ന കിപ്ലിൻ ആണ് ഉയർന്ന സ്കോറർ. ഒമ്പത് ബാറ്റർമാർ രണ്ടക്കം കാണാതെ പുറത്തായി. ബംഗ്ലാദേശിന് വേണ്ടി ഷാക്കിബ് നാല് ഓവറിൽ ഒമ്പത് റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തു. ടസ്കിൻ, സൈഫുദ്ദീൻ രണ്ട് വിക്കറ്റ് നേടി. മഹ്ദി ഒരു വിക്കറ്റും നേടി.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close