KERALA

ബെംഗളൂരു – കന്യാകുമാരി ഐലൻഡ് എക്‌സ്പ്രസിന്റെ ബോഗിയിൽ തീപ്പിടിത്തം; കാരണം സാങ്കേതിക തകരാർ

തിരുവനന്തപുരം: ബംഗളൂരു- കന്യാകുമരി ഐലൻറ് എക്സ്‍പ്രസിൻറെ ബോഗിയിൽ തീപിടിത്തം. ബോഗിയുടെ അടിയിൽ നിന്ന് പുകയുയർന്നത് നേമത്ത് വച്ച്‌ യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടുകയായിരുന്നു.ബ്രേക്കിലുണ്ടായ തകരാറാണ് തീയും പുകയും ഉയരാൻ കാരണമായത്. ഫയർഫോഴ്സെത്തി അണച്ചു. സാങ്കേതിക തകരാർ പരിഹരിച്ച്‌ ട്രെയിൻ യാത്ര തുടർന്നു.

ബോഗിക്കുള്ളിലേക്ക് പടരുന്നതിന് മുമ്പ് തീ അണയ്ക്കാനായതിനാൽ വൻ അപകടം ഒഴിവായി. തിരുവനന്തപുരത്തുനിന്ന് അഗ്നിരക്ഷാ സേന എത്തിയാണ് തീ അണച്ചത്. എസ്-വൺ കോച്ചിന്റെ ബ്രേക്ക് ജാമായതാണ് തീപിടിത്തമുണ്ടാകാൻ കാരണം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close