KERALANEWSTop News

കാത്തലിക് സിറിയൻ ബാങ്കിന് പിന്തുണ; സംസ്ഥാനത്ത് ഈ മാസം 22 ന് ബാങ്ക് പണിമുടക്ക്

കൊച്ചി: ഈ മാസം ഇരുപത്തിരണ്ടിന് സംസ്ഥാനത്ത് ബാങ്ക് പണിമുടക്ക്. കാത്തലിക് സിറിയന്‍ ബാങ്ക് പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചാണ് മറ്റു ബാങ്കുകളിലെ ജീവനക്കാരും പണിമുടക്കുന്നത്.

കനേഡിയൻ കമ്പനിയായ ഫെയർ ഫാക്​സ്​ 51 ശതമാനം ഓഹരി കൈവശപ്പെടുത്തിയതോടെ സിഎസ്​ബി ബാങ്കിൽ വരുന്ന തൊഴിലാളി വിരുദ്ധ മാറ്റങ്ങൾക്കെതിരെയാണ് പണിമുടക്ക്. റിസർവ് ബാങ്ക് (reserve bank of india) നിശ്ചയിച്ച വേതന ക്രമം നടപ്പാക്കുക, സ്ഥിരം തൊഴിലാളികളെ സംരക്ഷിക്കുക, നിലവിലുള്ള കരാർ ജീവനക്കാരെ സ്ഥിരപ്പെടുത്തുകയും, താൽക്കാലിക നിയമനം നിർത്തലാക്കുകയും വേണമെന്ന് ആവശ്യപ്പെടും. ഈ മാസം 20, 21, 22 തീയതികളിൽ ​സിഎസ്​ബി ബാങ്കിൽ പണിമുടക്കാണ്. ഇതിന് ഐക്യദാർഡ്യം പ്രഖ്യാപിച്ചാണ്​ എല്ലാ ബാങ്കുകളിലും ഒരു ദിവസം പണിമുടക്കുന്നത്.

ബാങ്ക്​ ഓഫീസർമാരുടെയും ജീവനക്കാരുടെയും ഒമ്പത്​ സംഘടനകളുടെ ഐക്യവേദിയായ യുനൈറ്റഡ്​ ഫോറം ഓഫ്​ ബാങ്ക്​ യൂണിയൻസ്​ (യുഎഫ്​ബിയു) ആണ് പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close