KERALANEWS

കോളജ് ബോർഡ് മറച്ച് ബാനർ; ഡിബി കോളജിൽ കെഎസ് യു – എസ്എഫ്‌ഐ സംഘർഷം

ശാസ്താംകോട്ട. കുമ്പളത്ത് ശങ്കുപ്പിള്ള സ്മാരക ഡിബി കോളജിൽ കെഎസ് യു എസ്എഫ്‌ഐ സംഘർഷം. കോളജിൽ കെഎസ് യു അവകാശപ്ത്രിക സമർപ്പിച്ചതും കോളജിന്റെ ബോർഡ് മറച്ച് കെഎസ് യു ബാനർസ്ഥാപിച്ചതിനെതിരെ പ്രതിഷേധമുയർന്നതും സംഘർഷത്തിലെത്തി. ഏതാനും പേർക്ക് പൊലീസിന്റെ ലാത്തി അടിയുമേറ്റു. മുതിർന്ന നേതാക്കൾ ഇടപെട്ട് സംഘർഷം അവസാനിപ്പിച്ചു.

നാലിന് കോളജ് തുറക്കുന്നതിന് മുന്നോടിയായി കെഎസ് യു സംഘടിതമായി പത്തിന് അവകാശ പത്രിക സമർപ്പണം നടത്തി. കാന്റീൻ തുറക്കുക കുടിവെള്ള വിതരണം സുഗമമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച പത്രിക പ്രിൻസിപ്പൽ ഡോ. മിനി ചന്ദ്രന് കൈമാറി.

രാഷ്ട്രീയ നിരോധനമുള്ളിടത്ത് സംഘടിതമായി കെ എസ് യു നടത്തിയ പ്രവർത്തനംശരിയല്ല എന്നാരോപിച്ച് എസ്എഫ്‌ഐ പ്രതിഷേധിച്ചു. ഇതിനിടെ ഇരുവിഭാഗവും സംഘർഷത്തിലായി, സ്ഥലത്തെത്തിയ പൊലീസ് ഇവരെ പിരിച്ചയക്കുകയും പിന്നെയും സംഘടിച്ച് ബഹളത്തിന് മുതിർന്ന വരെ അടിച്ചോടിക്കുകയും ചെയ്തു. ഇതിനിടെ എസ്എഫ്‌ഐ പ്രവർത്തകർ പൊലീസിനെതിരെ പ്രകടനം നടത്തി.

വൈകുന്നേരത്തോടെയാണ് കോളജിൻറെ ബോർഡ് മറച്ച് കെഎസ് യുക്കാർ കെട്ടിയ കോട്ടേ കോളജിലേക്ക് സ്വാഗതം എന്ന ബോർഡ് മാറ്റണമെന്ന് ആവശ്യപ്പെട്ട് എസ്എഫ് ഐ പ്രവർത്തകർ സംഘടിച്ചത്. ഇവർ ബാനർ അഴിക്കാൻ തുടങ്ങിയത് പൊലീസ് തടഞ്ഞു. പിന്നീട് നേതാക്കളുമായി സംസാരിച്ച് കെ എസ് യുപ്രവർത്തകർ തന്നെ കോളജിന്റെ ബോർഡിൽ നിന്നും ബാനർ മാറ്റി.

കോളജ് തുറക്കുന്നതിന് മുന്നോടിയായി നാളെ സിപിഎം കോൺഗ്രസ് സിപിഐ ബിജെപി നേതാക്കളും കെഎസ് യു ,എസ്എഫ്‌ഐ, എബിവിപി, എഐഎസ്എഫ് നേതാക്കളുമായി പൊലീസ് യോഗം വിളിക്കുന്നുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close