INDIANEWS

ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്കുകൾ പിൻവലിച്ചു; തീരുമാനം കോവിഡ് സാഹചര്യങ്ങളും ഉത്സവ സീസണും പരിഗണിച്ച്

ന്യൂഡൽഹി: ആഭ്യന്തര വിമാന സർവീസുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ പിൻ‌വലിക്കുന്നു. ഇനി മുതൽ പൂർണ്ണ തോതിൽ വിമാന സർവീസുകൾ പ്രവർത്തിക്കും. ഒക്ടോബർ 18 മുതൽ മുഴുവൻ നിയന്ത്രണങ്ങളും കേന്ദ്ര വ്യോമയാന മന്ത്രാലയം പിൻവലിക്കും.

2020 മെയ് മുതൽ ഉണ്ടായിരുന്ന നിയന്ത്രണങ്ങളാണ് പിൻവലിക്കുന്നത്. നിലവിൽ വിമാനത്തിൽ പ്രവേശിപ്പിക്കാവുന്ന യാത്രക്കാരുടെ എണ്ണത്തിന്റെ 85% യാത്രക്കാരെ പ്രവേശിപ്പിക്കാനാണ് അനുമതി നൽകിയിരിക്കുന്നു. കോവിഡ് സാഹചര്യങ്ങളും, ഉത്സവ സീസണും പരിഗണിച്ചാണ് കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ പുതിയ തീരുമാനം.

കോവിഡ് വ്യാപനത്തിന് പിന്നാലെ മെയ് മുതൽ രണ്ട് മാസത്തേക്ക് ആയിരുന്നു കേന്ദ്രം ആഭ്യന്തരമ വിമാനസർവീസുകൾക്ക് വിലക്കേർപ്പെടുത്തിയത്. പിന്നീട് ആഭ്യന്തര സർവീസുകൾക്ക് അനുമതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ 50 ശതമാനം യാത്രക്കാർക്ക് മാത്രമേ പ്രവേശന അനുമതി നൽകിയിരുന്നുള്ളു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close