INDIANEWSTop News

ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവർ ശ്രദ്ധിക്കുക ; ഫ്ലിപ്പ്കാർട്ടിൽ ഐഫോൺ ഓർഡർ ചെയ്തപ്പോൾ വന്നത് ബാർസോപ്പ്

ചണ്ഡീഗഡ് : ഓൺലൈൻ ഷോപ്പിങ്ങിലൂടെ ഐ ഫോൺ ഓർഡർ ചെയ്തപ്പോൾ വന്നത് ബാർസോപ്പ്. ചണ്ഡീഗഡിലാണ് സംഭവം. 51,999 രൂപയുടെ ആപ്പിള്‍ ഐഫോണ്‍ 12 ആണ് സിമ്രന്‍പാല്‍ സിങ് എന്നയാൾ ഫ്ലിപ്കാർട്ടിലൂടെ ഓര്‍ഡര്‍ ചെയ്തത്. 128 ജിബി ഫോണിന് പകരം വന്നത് നിര്‍മ്മ ബാര്‍ സോപ്പ്. ഓർഡർ ലഭിച്ചയുടൻ ഡെലിവറി ബോയിയെ കൊണ്ട് തുറന്നു നോക്കി. അപ്പോഴാണ് പറ്റിക്കപെട്ട കാര്യം ഇദ്ദേഹം മനസിലാക്കുന്നത്. ഇതേ തുടർന്ന് ബാക്കി പണം നൽകില്ലെന്ന് പറഞ്ഞ സിമ്രൻപാൽ കസ്റ്റമർ കെയറിൽ പരാതി നൽകി.

തെറ്റ് മനസിലാക്കിയ ഫ്ലിപ്കാർട്ട് പണം തിരികെ നൽകാമെന്ന് അറിയിച്ചതായി സിമ്രൻപാൽ പറഞ്ഞു. സംഭവം അറിഞ്ഞതിന് പിന്നാലെ ഫ്ലിപ്കാർട്ട് വിശദമായ അന്വേഷണം ആരംഭിച്ചു. വിലകൂടിയ സാധനങ്ങളുടെ ഓർഡർ വാങ്ങുമ്പോൾ ഡെലിവേര് ബോയിയുടെ സാന്നിധ്യത്തിൽ തുറന്നു നോക്കണമെന്ന് ഫ്ലിപ്‌കാർട്ട് ഓർമിപ്പിച്ചു.

ഓണ്‍ലൈന്‍ ഷോപ്പിങ്ങിലൂടെ വഞ്ചിതരാകുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ചുവരികയാണ്. ഇത്തരത്തില്‍ വഞ്ചിക്കപ്പെട്ടു പണം തിരികെ നല്‍കിയില്ലെങ്കില്‍ ഉപഭോക്താവിന് നാഷണല്‍ കണ്‍സ്യൂമര്‍ ഹെല്‍പ്പ്‌ലൈനിനെ സമീപിക്കാവുന്നതാണ്. 1800-11-4000, 14404 എന്നീ നമ്പറുകളിലാണ് ബന്ധപ്പെടേണ്ടത്. 8130009809 എന്ന നമ്പറിലേക്ക് എസ്എംസ് വഴിയും പരാതിപ്പെടാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close