INDIANEWSTop News

“വലിയ ഉത്തരവാദിത്തമാണ് ഏറ്റെടുക്കുന്നത്; ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കും”: കർണാടക മുഖ്യമന്ത്രിയായി സ്ഥാനമേറ്റ് ബസവരാജ് ബോമ്മൈ

ബെംഗളൂരു: കർണാടകയുടെ 23-ാമത് മുഖ്യമന്ത്രിയായി ബസവരാജ് സോമപ്പ ബോമ്മൈ ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ഇന്ന് നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ തവാർ ചന്ദ് ഗെലോട്ട് പ്രതിജ്ഞ വാക്യം ചൊല്ലിക്കൊടുത്തു.

കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ശ്രമിക്കുമെന്ന് ബസവരാജ് ബോമ്മായി പറഞ്ഞു.”ഈ സാഹചര്യത്തിൽ ഒരു വലിയ ഉത്തരവാദിത്തമാണ് എനിക്ക് തന്നിരിക്കുന്നത്. ദരിദ്രരുടെ ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഞാൻ ശ്രമിക്കും. അത് ജനങ്ങൾക്ക് അനുകൂലവും ദരിദ്രർക്ക് അനുകൂലവുമായ ഭരണം ആയിരിക്കും. കോവിഡ്19, സംസ്ഥാനത്തെ വെള്ളപ്പൊക്കം എന്നിവയ്ക്കെതിരെ പോരാടുന്നതിന് ഞങ്ങൾ എല്ലാ നടപടികളും സ്വീകരിക്കും”. അദ്ദേഹം പറഞ്ഞു.

ഇന്നലെ ബെം​ഗളൂരുവിൽ ചേർന്ന ബിജെപി എംഎൽഎമാരുടെ യോ​ഗത്തിലാണ് പുതിയ മുഖ്യമന്ത്രിയായി നിലവിലെ ആഭ്യന്തരമന്ത്രിയായ ബസവരാജ് ബൊമ്മയ്‍യെ തെരഞ്ഞെടുത്തത്. കർണാടകയുടെ ചുമതലയുള്ള ബിജെപി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിം​ഗിന്‍റെ നേതൃത്വത്തിലായിരുന്നു യോഗം. ഇതിന് ശേഷം ഗവര്‍ണര്‍ തവര്‍ച്ഛന്ദ് ഗെലോട്ടിനെ ബസവരാജ് രാജ്ഭവനിലെത്തി കണ്ടിരുന്നു.

ഹൂബ്ബള്ളിയിൽ നിന്നുള്ള എംഎൽഎയായ ബസവരാജ് ലിംഗായത്ത് സമുദായത്തിലെ പ്രമുഖ നേതാവും മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ബി എസ് യെദിയൂരപ്പയുടെ വിശ്വസ്തനുമാണ്.യെദിയൂരപ്പ തന്നെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബസവരാജിന്‍റെ പേര് നി‍ർദേശിച്ചത്. ഈ പേര് യോ​ഗത്തിൽ പങ്കെടുത്ത എല്ലാവരും അം​ഗീകരിക്കുകയായിരുന്നു. മുഴുവൻ എംഎൽഎമാരും തീരുമാനം അം​ഗീകരിച്ചതോടെ ഭിന്നതകളില്ലാതെ അധികാര കൈമാറ്റം പൂർത്തിയാക്കുക എന്ന ഭാരിച്ച ദൗത്യം കേന്ദ്ര നേതൃത്വത്തിനും പൂ‍ർത്തിയാക്കാനായി.യെദിയൂരപ്പയുടെ അഭിപ്രായം കൂടി പരിഗണിച്ചേ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കൂ എന്ന് അരുൺ സിംഗ് യോ​ഗത്തിന് മുൻപ് പറഞ്ഞിരുന്നു.

പുതിയ സ‍ർക്കാരിൽ യെദിയൂരപ്പയുടെ മകൻ വിജയേന്ദ്രയടക്കം നാല് ഉപമുഖ്യമന്ത്രിമാർ വരെയുണ്ടാവും എന്നാണ് റിപ്പോർട്ടുകൾ. യെദിയൂരപ്പ പടിയിറങ്ങുന്നതിൽ അതൃപ്തിയുള്ള ലിം​ഗായത്ത് സമുദായത്തെ ഒപ്പം നിർത്തുന്നതോടൊപ്പം ഇതര സമുദായങ്ങൾക്കും പുതിയ സർക്കാരിൽ പ്രാതിനിധ്യം ഉറപ്പാക്കാൻ ശ്രമമുണ്ടാവും.അതേസമയം ജെഡിഎസ് -കോൺ​ഗ്രസ് പാർട്ടികളിൽ നിന്നും യെദിയൂരപ്പ ചാടിച്ചു കൊണ്ടു വന്ന് മന്ത്രിസ്ഥാനം നൽകിയ എംഎൽഎമാ‍രുടെ തുടർനീക്കങ്ങൾ എന്താവുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. പുതിയ സർക്കാരിൽ മന്ത്രിസ്ഥാനം ലഭിച്ചില്ലെങ്കിൽ ഇവർ കലാപത്തിനൊരുങ്ങാൻ സാധ്യതയുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close