INDIANEWS

ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവിന്റെ ചുമതലയിൽ നിന്ന് ബസീർ അഹമ്മദ് ഖാനെ മാറ്റി; ഉത്തരവ് പുറപ്പെടുവിച്ച് ജമ്മു കശ്മീർ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റ്

ശ്രീനഗർ: ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവിന്റെ ചുമതലയിൽ നിന്ന് ബസീർ അഹമ്മദ് ഖാനെ മാറ്റി. അടിയന്തരമായി സർക്കാർ തീരുമാനം കൈക്കൊള്ളുകയായിരുന്നു. ജമ്മു കശ്മീർ ജനറൽ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെന്റാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഉത്തരവ് പ്രകാരം, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ആശയവിനിമയത്തെ തുടർന്ന് 2000 ബാച്ചിലെ റിട്ടയേർഡ് ഐഎഎസ് ഉദ്യോഗസ്ഥനായ ഖാനെ ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

എന്തുകൊണ്ടാണ് സർക്കാർ നടപടി സ്വീകരിച്ചതെന്ന് വ്യക്തമല്ല. ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറുടെ ഉപദേഷ്ടാവിന്റെ ചുമതലയിൽ നിന്നും ബസീർ അഹമ്മദ് ഖാനെ അടിയന്തരമായി മാറ്റിയതിന്റെ കാരണം സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടില്ല. കഴിഞ്ഞ വർഷം മാർച്ചിൽ ജിസി മുർമു ലഫ്റ്റനന്റ് ഗവർണറായിരുന്നപ്പോളാണ് ബസീർ അഹമ്മദ് ഖാൻ ഉപദേഷ്ടാവായി ചുമതലയേറ്റത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close