KERALANEWS

വവ്വാൽ ചത്തുവീണത് ആശങ്ക പടർത്തി; ഭയപ്പെടേണ്ടതില്ലെന്ന് അധികൃതർ

കുന്നുംകുളം: കീഴൂർ സെന്റർ മാത്തോട്ടത് വവ്വാൽ ചത്ത് വീണത് നാട്ടുകാരിൽ ആശങ്ക പടർത്തി. വവ്വാൽ ചത്ത് വീണത് ശ്രദ്ധയിൽപ്പെട്ട പ്രദേശവാസിയാണ് വിവരം നാട്ടിലെ പൊതുപ്രവർത്തകരോട് പറഞ്ഞത്. തുടർന്ന് ആരോഗ്യപ്രവർത്തകരും അറിഞ്ഞു. കുന്നുംകുളം നഗരസഭാ വാർഡ് കൗൺസിലർ, കുന്നുംകുളം മൃഗാശുപത്രി സീനിയർ വെറ്ററിനറി സർജൻ എന്നിവർ പ്രദേശത്തെത്തി ഇടപെട്ട് പിപിഇ കിറ്റ് ധരിച്ച് ആശങ്കയ്ക്ക് ഇടവരാതെ വേഗം വവ്വാലിനെ പ്ലാസ്റ്റിക് കവറിലാക്കി വെറ്ററിനറി കേന്ദ്രത്തിലേക്ക് അയക്കുകയായിരുന്നു.

നാട്ടുകാർക്ക് ഭീതിപ്പെടാതിരിക്കാനും ആശങ്കരാകാതെ ഇരിക്കുന്നതിനും വവ്വാലിനെ എടുക്കുന്ന സമയത്ത്‌ ഉപയോഗിച്ച പി പി ഇ കിട്ടും മറ്റു സമഗ്രഹികളും കത്തിച്ചു നശിപ്പിക്കുകയും വവ്വാൽ ചത്തു വീണ പ്രദേശം നഗരസഭയുടെ നേതൃത്വത്തിൽ അണുവിമുകതമാകുകയും ചെയ്തു. വവ്വാലുകൾ കൂട്ടമായി ചത്തു വീണാൽ മാത്രം വിവരം വേണ്ടപ്പെട്ട അധികൃതരെ അറിയിച്ചാൽ മതിയെന്നു പറഞ്ഞ വെറ്ററിനറി സർജൻ ഡോ. പി എൻ ജേക്കോ പ്രദേശത്തു നിപ്പ രോഗത്തിന്റെ യാതൊരുവിധ ലക്ഷണവും കാണാത്തിടത്തോളം ഭീതിയും ആശങ്കയും വേണ്ടെന്നും പറഞ്ഞു.

നിപ്പ വൈറസ് പടർത്തുന്നത് പഴംതീനികളായ വവ്വാലുകളാണ്. വൈറസ് സാന്നിധ്യമുള്ള വവ്വാലുകൾ പഴങ്ങൾ കഴിക്കുകയും തുടർന്ന് അവയുടെ ഉമിനീരിലൂടെയോ കാഷ്‌ഠത്തിലൂടെയോ മാത്രമാണ് നിപ്പ വൈറസുകൾ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നത്. എന്നാൽ നിപ്പ വൈറസുകൾ വവ്വാലുകളുടെ ശരീരത്തിന് ഹാനികരമല്ലാത്തതിനാൽ വവ്വാലുകൾ ഇതുമൂലം ചത്തുവീഴാൻ സാധ്യത ഇല്ല എന്നാണ് ആരോഗ്യ വിദഗ്തർ പറയുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close