KERALANEWS

പാമ്പുകൾ, തെരുവ് നായ്ക്കൾ; കിണറുകളിലും വാട്ടർ ടാങ്കുകളിലും ചത്ത നിലയിൽ വവ്വാലുകൾ; ദുരിതത്തിലായി ജനങ്ങൾ

ചേലക്കോട്ടുകര: പറമ്പുകളിൽ വവ്വാലുകളെയും പാമ്പുകളെയും ശല്യം മൂലം കടുത്ത ബുദ്ധിമുട്ടിലാണ് ചേലക്കോട്ടുകര നിവാസികൾ. നൂറു കണക്കിനു വവ്വാലുകളാണ് പറമ്പിൽ കൂട്ടത്തോടെ താമസമാക്കിയിരിക്കുന്നത്. പ്രദേശത്തെ വീടുകളിലെ കിണറുകളിലും വാട്ടർ ടാങ്കുകളിലും ഇവയെ ചത്ത നിലയിൽ കാണുന്നു. മതിൽ ഇടിഞ്ഞ ഒരു പറമ്പ് മാലിന്യങ്ങൾ തള്ളാനുള്ള ഇടമായി.

വവ്വാലുകളുടെയും പാമ്പുകളുടെയും ശല്യം കൂടാതെ തെരുവ് നായ്ക്കളുടെയും സ്ഥിര കേന്ദ്രമാണിവിടം. സമീപത്തെ വീടുകളിൽ പാമ്പുകൾ ജീവന് തന്നെ ആപത്തു സൃഷ്ടിക്കുന്നു. ചേലക്കോട്ടുകര സെൻ്റർ, തോട്ടത്തി അങ്ങാടി, കരിപ്പായി ലൈൻ എന്നിവിടങ്ങളിലുള്ള 150 കുടുംബങ്ങളാണ് ദുരിതം അനുഭവിക്കുന്നത്. പറമ്പുകൾ വൃത്തിയാക്കണമെന്ന് ഉടമകളോട് ആവശ്യപ്പെട്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് സ്ഥലം കൗൺസിലർ മേഴ്സി അജി പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close