NEWSSPORTS

ജർമ്മൻ കപ്പിൽ തകർപ്പൻ തുടക്കവുമായി ബയേൺ മ്യൂണിക്ക്; ബ്രെമെറിനെ തകർത്തെറിഞ്ഞത് എതിരില്ലാത്ത 12 ഗോളുകൾക്ക്

മ്യൂണിക്ക്: ജർമ്മൻ കപ്പിൽ ബ്രെമെറിനെ തകർത്തെറിഞ്ഞ് വിജയ തുടക്കവുമായി ബയേൺ മ്യൂണിക്ക്. ആദ്യ റൗണ്ടിൽ എതിരില്ലാത്ത 12 ഗോളുകൾക്കാണ് കളിയിൽ പിറന്നത്.

ബയേണിനായി എറിക് മാക്സിം ചൗപ്പോ മോട്ടിങ് നാല് ഗോളുകൾ നേടിയപ്പോൾ യുവതാരം ജമാൽ മുസിയാല ഇരട്ട ഗോളുകൾ നേടി. മാലിക് ടിൽമാൻ, ലിറോയ് സനെ, മൈക്കിൾ ക്രൂയിസാൻസ്, ബൗണ സാർ, കോറെന്റിൻ ടൊളീസോ എന്നിവർ ടീമിനായി മറ്റുഗോളുകൾ നേടി. യാൻ ലൂക്ക വാം വഴങ്ങിയ സെൽഫ് ഗോളും ബയേണിന് തുണയായി.
ബയേൺ 8-0 ന് മുന്നിൽ നിന്ന സമയത്ത് ബ്രെമെറിന്റെ പ്രതിരോധതാരം യൂഗോ നോബിലെ ചുവപ്പുകാർഡ് കണ്ട് പുറത്തായതോടെ ടീം അവസാന 13 മിനിട്ടിൽ പത്തുപേരായി ചുരുങ്ങി. ഈ അവസരം മുതലെടുത്ത ബയേൺ വീണ്ടും നാലുഗോളുകൾ കൂടി നേടി അനായാസ വിജയം സ്വന്തമാക്കി.

സൂപ്പർ താരം റോബർട്ട് ലെവെൻഡോവ്സ്കി, നായകൻ മാനുവൽ ന്യൂയർ എന്നിവർക്ക് ബയേൺ വിശ്രമം നൽകി. ലെവൻഡോവ്സ്കിയ്ക്ക് പകരം കളിക്കാനിറങ്ങിയ ചൗപ്പോ മോട്ടിങ് ആദ്യ 35 മിനിട്ടിൽ തന്നെ ഹാട്രിക്ക് നേടി. രണ്ടാം പകുതിയിൽ മറ്റൊരു ഗോളും നേടി നാല് ഗോൾ നേട്ടം ആഘോഷിച്ചു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close