SPORTSTrending

‘പോർക്കും ബീഫും ഇല്ല, ഹലാൽ മാംസം മാത്രം’; ഇന്ത്യൻ ടീമിന്റെ പുതിയ മെനു ഇങ്ങനെ…

കാണ്‍പൂര്‍: ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിന് വ്യാഴാഴ്ച കാണ്‍പൂരില്‍ ആരംഭം കുറിക്കാൻ ഇരിക്കെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനായി തയാറാക്കിയ ഭക്ഷണ മെനുവിനെക്കുറിച്ചാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ച വിഷയം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവില്‍ ഹലാല്‍ മാംസം നിര്‍ബന്ധമാക്കി. ഭക്ഷണത്തില്‍ പന്നിയിറച്ചിക്കും ബീഫിനും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

എന്നാല്‍ ബിസിസിഐ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. സാധാരണഗതിയില്‍ ടീം മാനേജ്മെന്‍റ് മത്സരം നടക്കുന്ന സംസ്ഥാനങ്ങളിലെ ക്രിക്കറ്റ് അസോസിയേഷനുകള്‍ക്ക് ഭക്ഷണം, സുരക്ഷ, യാത്രാ തുടങ്ങിയ ആവശ്യങ്ങള്‍ കൈമാറുകയും സംസ്ഥാന അസോസിയേഷനുകള്‍ അത് ബിസിസിഐയുടെ അനുമതിക്കായി നല്‍കുകയുമാണ് ചെയ്യാറുള്ളത്.

എന്നാല്‍ ഇത്തവണ ബിസിസിഐയില്‍ നിന്നല്ല മത്സരത്തിന് വേദിയായ കാണ്‍പൂരിലെ ഉത്തര്‍പ്രദേശ് ക്രിക്കറ്റ് അസോസിയേഷനാണ് കളിക്കാര്‍ക്കുള്ള മെനു തയാറാക്കിയതെന്നതിനെച്ചൊല്ലിയാണ് ആരാധകര്‍ക്കിടയില്‍ ചൂടേറിയ ചര്‍ച്ച നടക്കുന്നത്. അതേസമയം, ന്യൂസിലന്‍ഡ് ക്രിക്കറ്റ് ടീം നല്‍കിയ ഭക്ഷണ മെനുവില്‍ റെഡ് മീറ്റും വൈറ്റ് മീറ്റും ഉള്‍പ്പെട്ടിട്ടുണ്ടെന്നതും ശ്രദ്ധേയമാണ്.

രണ്ട് മത്സര പരമ്പരയിലെ ആദ്യ ടെസ്റ്റാണ് വ്യാഴാഴ്ച കാണ്‍പൂരില്‍ തുടങ്ങുന്നത്. രണ്ടാം ടെസ്റ്റ് ഡിസംബര്‍ മൂന്ന് മുതല്‍ മുംബൈയില്‍ തുടങ്ങും. ക്യാപ്റ്റന്‍ വിരാട് കോലിക്ക് വിശ്രമം അനുവദിച്ചതിനാല്‍ വൈസ് ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെയാണ് കാണ്‍പൂര്‍ ടെസ്റ്റില്‍ ഇന്ത്യയെ നയിക്കുന്നത്. രണ്ടാം ടെസ്റ്റില്‍ കോലി ക്യാപ്റ്റനായി തിരിച്ചെത്തും.

കൂടുതൽ വാർത്തകൾക്കും തത്സമയ വീഡിയോകൾക്കും ഞങ്ങളുടെ വാട്സാപ് ​ഗ്രൂപ്പിൽ അം​ഗമാകുക..

https://chat.whatsapp.com/HMMeQ750WbAGk1h8JNOQa9

വീഡിയോകൾക്ക് സന്ദർശിക്കുക മീഡിയമംഗളം യൂട്യൂബ്‌

https://www.youtube.com/channel/UCrbd0IZKIPud_hB8-5nsMLA

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close