INDIANEWSSPORTS

‘അഭിമാനം, കരുത്തോടെ മുന്നോട്ട്’ ; ഷമിക്ക് പിന്തുണയുമായി ബിസിസിഐ

മുംബൈ: ട്വന്റി ട്വന്റി ലോകകപ്പിൽ പാകിസ്ഥാനെതിരായ തോൽവിക്ക് പിന്നാലെ ഇന്ത്യൻ പേസർ മുഹമ്മദ് ഷമിക്ക് സൈബർ ആക്രമണം നേരിടേണ്ടി വന്നിരുന്നു. ഇപ്പോൾ ഷമിക്ക് പരോക്ഷ പിന്തുണയുമായി ബിസിസിഐ വന്നിരിക്കുകയാണ്. വിരാട് കോഹ്ലിയും മുഹമ്മദ് ഷമിയും ഒന്നിച്ചുള്ള ചിത്രം ബിസിസിഐ ട്വീറ്റ് ചെയ്തു. കരുത്തോടെ മുന്നോട്ട് എന്നാണ് ട്വീറ്റിൽ പറയുന്നത്. എന്നാൽ സൈബർ ആക്രമണത്തെക്കുറിച്ച് നേരിട്ട് പരാമർശമില്ല.

പാകിസ്ഥാനെതിരായ ആവേശപ്പോരാട്ടത്തിൽ 18-ാം ഓവർ എറിയാനെത്തിയ ഷമി 17 റൺസ് വഴങ്ങിയിരുന്നു. ഇതോടെ പാകിസ്ഥാൻ ജയം സ്വന്തമാക്കുകയും ചെയ്‌തു. പിന്നാലെ ഇന്ത്യൻ ടീം ആരാധകർ ഷമിക്കെതിരെ തിരിഞ്ഞു. സംഭവത്തിൽ മുൻതാരങ്ങളായ സച്ചിൻ ടെൻഡുൽക്കർ, വിവിഎസ് ലക്ഷ്‌മൺ, വീരേന്ദർ സെവാഗ്, മുഹമ്മദ് അസറുദ്ദീൻ, ഹർഭജൻ സിങ്, വെങ്കിടേഷ് പ്രസാദ് എന്നിവർ ഷമിക്ക് പിന്തുണയുമായെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ബിസിസിഐയുടെ ട്വീറ്റ് പ്രത്യക്ഷപ്പെട്ടത്.

ആവേശപ്പോരാട്ടത്തിൽ പാകിസ്ഥാൻ 10 വിക്കറ്റിനാണ് ഇന്ത്യയെ തോൽപിച്ചത്. ഇന്ത്യയുടെ 151 റൺസ് 13 പന്ത് ശേഷിക്കേ പാകിസ്ഥാൻ മറികടക്കുകയായിരുന്നു. കളി പാകിസ്ഥാൻ ജയിക്കുമ്പോൾ മുഹമ്മദ് റിസ്‍വാൻ 79 റൺസും ബാബർ അസം 68 റൺസുമായി പുറത്താകാതെ നിന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ അർധസെ‌‌ഞ്ചുറി(49 പന്തിൽ 57) പാഴായി. ലോകകപ്പ് ചരിത്രത്തിൽ ആദ്യമായാണ് പാകിസ്ഥാൻ ഇന്ത്യയെ തോൽപിക്കുന്നത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close