
തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കുന്ന സാഹചര്യത്തിൽ ഏത് അടിയന്തിരസാഹചര്യവും നേരിടാന്‍ സജ്ജമായിരിക്കാൻ സംസ്ഥാന പോലീസ് മേധാവി അനില്‍കാന്ത് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്കി.
ശക്തമായ മഴയില്‍ മണ്ണിടിച്ചില്‍ ഉള്‍പ്പെടെ സംഭവിക്കാന്‍ സാധ്യതയുളളതിനാല്‍ അത്തരം അടിയന്തര സാഹചര്യം നേരിടുന്നതിന് എല്ലാ സ്റ്റേഷനുകളിലും ദുരന്തനിവാരണ സംഘങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര രക്ഷാപ്രവര്‍ത്തനത്തിനായി ജെ.സി.ബി, ബോട്ടുകള്‍ എന്നീ സംവിധാനങ്ങള്‍ ക്രമീകരിക്കും.
താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ പോലീസ് ജനങ്ങൾക്കൊപ്പം ഉണ്ടെന്നും അനില്‍കാന്ത് വ്യക്തമാക്കി.