animalVIDEOS

കരടിക്കുട്ടികളുടെ പൂൾ പാർട്ടി; നീന്തി തുടിച്ചും കുസൃതി കാട്ടിയും കുറുമ്പന്മാർ ; വൈറലാവുന്ന വീഡിയോ

ആർക്കാണ് സ്വിമ്മിങ് പൂളിൽ കുളിക്കാൻ ഇഷ്ടമല്ലാത്തത്. കളിച്ചും നീന്തിയും മുങ്ങാകുഴി ഇട്ടും നമ്മളെല്ലാവരും സ്വിമ്മിങ് പൂളിലെ കുളി ആസ്വദിക്കും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് അത്തരത്തിൽ ഒരു കുളിയാണ്. പക്ഷെ കുളിക്കുന്നത് മനുഷ്യരല്ല, കുറച്ച് കരടിക്കുട്ടികളാണ്. @HopkinsBRFC21 എന്ന ട്വിറ്റർ അകൗണ്ടിലാണ് കരടി കുഞ്ഞുങ്ങളുടെ മനോഹരമായ ചെറിയ വീഡിയോ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

പൂന്തോട്ടത്തിലെ കുളത്തിൽ രണ്ട് കരടിക്കുഞ്ഞുങ്ങൾ സമയം ചിലവഴിക്കുന്നു. മറ്റൊരു കുഞ്ഞ് വന്ന് അവരോടൊപ്പം കുളത്തിൽ കയറാൻ ശ്രമിക്കുന്നു. അവസാനം അത് സാധിക്കാതെ വന്നതോടെ പൂളിലുണ്ടായിരുന്ന ഒരുവൻ വെളിയിലേക്ക് ഇറങ്ങി. പൂന്തോട്ടത്തിന്റെ മറ്റൊരു ഭാഗത്ത് രണ്ട്‍ കരടിക്കുട്ടികൾ മാറ്റുപയോഗിച്ച് കളിക്കുന്നു. ഒരാൾ പാർക്കിലെ കളിപ്പാട്ടങ്ങളിലൂടെ ഊർന്നിറങ്ങാനും വലിഞ്ഞ് കയറാനും ശ്രമിക്കുകയാണ്. എന്നാൽ ഇതൊന്നും ശ്രദ്ധിക്കാതെ തുടക്കം മുതൽ അവസാനം വരെ ഒരു കരടിക്കുട്ടി മാത്രം വെള്ളത്തിൽ തന്നെ നീന്തി ആസ്വദിച്ചുകൊണ്ട് കിടക്കുന്നു.

എന്തായാലും സെക്കൻഡുകൾ മാത്രമുള്ള കരടിക്കുട്ടികളുടെ കുസൃതി നിറഞ്ഞ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപെടുകയാണ്. വീഡിയോയിൽ കുഞ്ഞു കരടിക്കുട്ടികളുടെ കുസൃതികൾ നമുക്ക് കാണാം.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close