Breaking NewsKERALANEWSTop News

ബീമാ പള്ളി സംഭവം ഐക്യ കേരളം കണ്ട രണ്ടാമത്തെ വലിയ പൊലീസ് വെടിവെപ്പ്; പിടഞ്ഞു വീണ് മരിച്ചത് പൊലീസിനെ കണ്ട് പിന്തിരിഞ്ഞോടിയ ആറുപേർ; ഇടതുപക്ഷ സർക്കാർ നടത്തിയ നരനായാട്ടിന്റെ വസ്തുകൾ ഇങ്ങനെ

തിരുവനന്തപുരം: കേരളത്തിന്റെ തലസ്ഥാനത്ത് സെക്രട്ടറിയേറ്റിന് ഏതാനും കിലോമീറ്ററുകൾ മാത്രം അകലെ കടലോര ​ഗ്രാമത്തിൽ അഞ്ചുപേർ വെടിയേറ്റും ഒരാൾ തോക്കിന്റെ പാത്തിക്ക് തലക്ക് അടിയേറ്റും കൊല്ലപ്പെടുമ്പോൾ കേരളം ഭരിച്ചിരുന്നത് ഇടതുപക്ഷ സർക്കാർ ആയിരുന്നു. കേരളത്തിലെ മുതിർന്ന സിപിഎം നേതാവ് വി എസ് അച്ചുതാനന്ദൻ മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറേ അം​ഗം കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയുമായിരിക്കെയാണ് ബീമാ പള്ളി വെടിവെപ്പ് നടക്കുന്നത്.

സെക്സ് ചെയ്യുന്ന സമയം സ്ത്രീ ശരീരത്തിലെ ‘ഡോണ്ട് ടച്ച് മി’ സ്പോട്ടുകൾ

ബീമാപ്പള്ളിയിൽ 2009 മെയ്‌ 17 നു നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ടത് 6 പേരാണ്. പരിക്കേറ്റതാവട്ടെ അമ്പതിലേറെപ്പോർക്കും. വെടിവെപ്പിന് 12 വർഷം പിന്നിടുമ്പോൾ കേരളം ഈ വിഷയം ചർച്ച ചെയ്യാൻ മാലിക് എന്ന സിനിമ ഇറങ്ങേണ്ടി വന്നു. ബീമാ പള്ളിയേയോ പരിസര പ്രദേശങ്ങളെയോ അതിൽ കൊല്ലപ്പെട്ടവരെയോ അന്നത്തെ ഭരണാധികാരികളെയോ പരാമർശിക്കാതെ പുറത്തിറങ്ങിയ ചിത്രം . ഇത്രയും വർഷം കഴിഞ്ഞിട്ടും തങ്ങൾക്ക് നീതികിട്ടിയിട്ടില്ലെന്നാണ് ഇരകൾ പറയുന്നത്. ഗുരുതരമായി പരിക്കു പറ്റിയവർക്കു മതിയായ നഷ്ടപരിഹാരമോ ചികിൽസയോ പുനരധിവാസമോ ലഭിച്ചില്ല. ജസ്റ്റിസ് രാമകൃഷ്ണൻ റിപോർട്ട് അട്ടിമറിക്കപ്പെട്ടു. കുറ്റക്കാരായ പൊലീസുകാർ ശിക്ഷയും കിട്ടിയിട്ടിയില്ല.

കേരള കോൺ​ഗ്രസിൽ പൊട്ടിത്തെറി രൂക്ഷം

ലത്തീൻ കത്തോലിക്കരും മുസ്ലീങ്ങളും തമ്മിലുള്ള വർഗീയ കലാപം ഒഴിവാക്കാനാണ് തങ്ങൾ വെടിവെച്ചതെന്ന് പൊലീസ് പറയുമ്പോഴും വെടിവെപ്പിന്റെ ഇരകളും പരിക്കേറ്റവരും പറയുന്നത് അങ്ങനെ അല്ലെന്നാണ്. 2009 മെയ് 17ന് ഉച്ചയ്ക്ക് ബീമാപ്പള്ളി കടപ്പുറത്തേക്ക് ഇരച്ചുകയറി അവിടെ വ്യത്യസ്ത ജോലികളിൽ ഏർപ്പെട്ടിരുന്നവർക്കു നേരെ നിറയൊഴിക്കയായിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്. അഞ്ചുപേർ വെടിയേറ്റു മരിച്ചു. 52 പേരെ പരിക്കേറ്റു. ഒരാളെ തോക്കിന്റെ പാത്തികൊണ്ട് തലയ്ക്കടിച്ച് പൊലീസ് കൊല്ലുക ആയിരുന്നെന്നും ആരോപണം ഉയർന്നിരുന്നു. സെയ്താലി (24), ബാദുഷ (34) ,ഫിറോസ് (16) ,അഹ്മദലി (45) ,അബ്ദുൽ ഹമീദ് (27) അബ്ദുൽ കനി (55) എന്നിവാരാണ് വെടിവെപ്പിൽ മരിച്ചവർ. പരിക്കു പറ്റി വർഷങ്ങൾക്കു ശേഷം മുഹമ്മദ് സലീം, ഇബ്രാഹിം സലീം എന്നീ രണ്ടുപേർ കൂടി മരിച്ചു.

പല പെൺകുട്ടികളും മുലക്കണ്ണ് കാണാതിരിക്കാൻ രണ്ട് ബ്രാ ധരിക്കാറുണ്ട്

കൊമ്പൻ ഷിബുവെന്ന ഒരു ഗുണ്ടയുടെ പേരാണ് കലാപത്തിന്റെ പ്രധാന കാരണമായി പൊലീസും നാട്ടുകാരും ഒരു പോലെ പറയുന്നത്. അവർ തമ്മിൽ ഐക്യമുള്ള ഏകവസ്തുതയും അതുതന്നെ. വലിയതുറ പൂന്തുറ റോഡിലുള്ള ബീമാപള്ളി പ്രദേശത്തെയും ചെറിയതുറയെയും വേർതിരിക്കുന്നത് ബീച്ചിലേക്കുള്ള റോഡാണ്. ബീമാപ്പള്ളി ഭാഗത്ത് മുസ്ലിംകളും ചെറിയതുറ ഭാഗത്ത് ലത്തീൻ കത്തോലിക്കരും തിങ്ങിപ്പാർക്കുന്നു. ഇരുവിഭാഗവും കടലിനെ ആശ്രയിച്ച് ജീവിതമാർഗം കണ്ടെത്തുന്നവരായിരുന്നു. കഞ്ചാവ് വിൽപ്പനക്കാരൻ കൂടിയായിരുന്ന ഇയാൾ ചെറിയ തുറയിൽ നിന്ന് മദ്യപിച്ചെത്തി ബീമാപ്പള്ളിയിൽ പ്രശ്‌നമുണ്ടാക്കിയതാണ് സംഘർഷത്തിൽ കലാശിച്ചത്. കൊമ്പൻ ഷിബുവിനെ ജനങ്ങൾ കൈകാര്യം ചെയ്തു. തുടർന്ന് ബീമാപ്പള്ളി സ്വദേശികളുടെ വള്ളവും വലയും ഷിബുവിന്റെ നേതൃത്വത്തിലെത്തിയ ഗുണ്ടകൾ കത്തിച്ചു. ഇതിൽ പ്രകോപിതരായ പ്രദേശത്തെ ഒരു വിഭാഗം ചെറുപ്പക്കാർ ചെറിയതുറ ഭാഗത്തേക്ക് പോയി. ഇവിടെയുള്ള ആളുകളുമായി കല്ലേറ് നടന്നതിനെത്തുടർന്ന് പൊലീസ് സംഘം മുന്നറിയിപ്പൊന്നുമില്ലാതെ വെടിവെക്കുകയായിരുന്നെന്നാണ് പരിക്കേറ്റവർ മാധ്യമങ്ങളോട് പറഞ്ഞത്.

കൊങ്കുനാട് നിലവിൽ വന്നാൽ നേട്ടം സിപിഎമ്മിനും സിപിഐക്കും

‘ജനം പിന്തിരിഞ്ഞ് ഓടുമ്പോഴും ഭ്രാന്തു പിടിച്ചവരെപ്പോലെ പൊലീസ് വെടിവെപ്പ് തുടർന്നു. വെടിയുണ്ടകൾ തീരുന്നതു വരെ തുടർച്ചയായി 30 റൗണ്ട് വെടിയുതിർത്തുവെന്നാണ് പ്രാഥമികവിവരം. കേരളത്തിലെ മനുഷ്യസ്‌നേഹികളെ അമ്പരപ്പിച്ചു കളഞ്ഞു ആ വെടിവെപ്പ്. വെടിയേറ്റു വീണവരെയും പൊലീസ് വെറുതെ വിട്ടില്ല. പിന്നാലെ പാഞ്ഞു വന്ന് തോക്കിന്റെ പുറം പാത്തി കൊണ്ട് പൊതിരെ തല്ലി. വെടിവെപ്പിനു ശേഷമാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ‘- വെടിവെപ്പിൽ ഗുരുതരമായി പരിക്കേറ്റ മാഹീൻ മാധ്യമം പത്രത്തോടെ അന്ന് പ്രതികരിച്ചത് ഇങ്ങനെയായിരുന്നു.

കോൺ​ഗ്രസിന് ഊർജ്ജമേകാൻ പ്രശാന്ത് കിഷോറിന്റെ തന്ത്രങ്ങൾ ഇങ്ങനെ

ഓടുന്നതിനിടെ പിറകു വശത്താണ് പലർക്കും വെടിയേറ്റത്. യുദ്ധമുഖത്തെന്ന പോലെയായിരുന്നു പൊലീസിന്റെ പെരുമാറ്റം. വെടിവെപ്പിനു മുമ്പ് പാലിക്കേണ്ട സാമാന്യ നിയമങ്ങൾ പോലും അവർക്ക് ബാധകമായിരുന്നില്ലെന്ന് ഇരകൾ ഇപ്പോഴും പറയുന്നു. എന്തു വലിയ പ്രശ്‌നമുണ്ടായാലും ടിയർഗ്യാസ്, ജലപീരങ്കി, ലാത്തിച്ചാർജ്ജ് തുടങ്ങിയ പതിവാണ്. എന്നാൽ ബീമാപ്പള്ളിയിൽ ഇപ്പറഞ്ഞ നടപടിക്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നു മാത്രമല്ല, ജനക്കൂട്ടത്തിലേക്ക് വെടിവെക്കേണ്ടി വന്നാൽ മുട്ടിനു താഴെയായിരിക്കണമെന്ന നിയമവും പാലിച്ചില്ല.

അപ്രതീക്ഷിതമായി അമ്മ മുറിയിലേക്ക് കയറി വന്നതോടെ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച

ഐക്യകേരളം കണ്ട ഏറ്റവും വലിയ രണ്ടാമത്തെ വെടിവെപ്പാണ് ബീമാപള്ളിയിൽ നടന്നത്. വിമോചന സമരകാലത്ത് നടന്ന വെടിവെപ്പിൽ കൊല്ലപെട്ടത് ഏഴു പേരാണെങ്കിൽ ബീമാപള്ളിയിൽ കൊല്ലപെട്ടത് 6 പേരാണ്. വിമോചന സമരകാലത്തെ പൊലീസ് വെടിവെപ്പ് മുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ വരെ അത്യുച്ചത്തിൽ ചർച്ച ചെയ്യുന്ന കേരളം ബീമാപ്പള്ളിയുടെ കാര്യത്തിൽ പക്ഷേ സാംസ്‌കാരിക സ്മൃതിനാശം സംഭവിച്ച പോലെയാണ് പെരുമാറിയത്. വിമോചന സമരം ഒരു ഗവണ്മെന്റിന്റെ രാജിയിൽ കലാശിച്ചപ്പോൾ ബീമാപ്പളിയെ കുറച്ചു ജസ്റ്റിസ് രാമകൃഷ്ണൻ സമർപിച്ച ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ടിലെ ശിപാർശകളിൽ ഒരു നടപടിയും ഉണ്ടായില്ല.

ഒരു സമുദായവും അടുപ്പിക്കാത്ത കൊമ്പൻ ഷിബു

കലാപത്തിന് കാരണക്കാരനായ കൊമ്പൻ ഷിബുവും ഏതാനും വർഷം മുമ്പ് മരിച്ചു. ഏറ്റവും വിചിത്രം കൊമ്പൻ ഷിബുവിന് ഒരു സമുദായത്തിന്റെയും പിന്തുണ ഉണ്ടായിരുന്നില്ല എന്നതാണ്. എയ്ഡ്‌സ് രോഗിയെന്ന് സ്വയം പ്രഖ്യാപിച്ച് മറ്റുള്ളവരെ ഭീഷണിപ്പെടുത്തി ഗുണ്ടാപിരിവ് നടത്തിവരുന്ന കൊമ്പൻ ഷിബുവിനെ ചെറിയതുറ ഇടവക നേരത്തെ പുറത്താക്കിയിരുന്നു.ഗുണ്ടാ നേതാവ് ഷിബുവിന്റെ അക്രമങ്ങൾ തടയണമെന്ന് ബീമാപ്പള്ളി ജമാഅത്ത് പ്രസിഡണ്ട് എൻ.വി അസീസും വാർഡ് കൗൺസിലറും മുസ്്‌ലിംലീഗ് നേതാവുമായ ബീമാപ്പള്ളി റഷീദും നേരത്തെ കലക്ടറോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ജില്ലാ കലക്ടർ നിസ്സംഗത നടിച്ചു.അക്രമം നടത്തിയ ഷിബുവിനെ ദിവസങ്ങൾക്കു ശേഷമാണ് അറസ്റ്റ് ചെയ്തത്. കൊമ്പൻ ഷിബുവിന്റെ അറസ്റ്റ് വൈകിയതായിരുന്നു പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാനം.

സൗന്ദര്യം കണ്ട് പരിഭ്രമിക്കുന്ന യുവാക്കൾക്ക് സംസാരിക്കാൻ പോലും കഴിയുന്നില്ല

ബീമാപ്പള്ളിയിൽ കൊല്ലപ്പെട്ടത് പാവങ്ങളായിരുന്നു. അന്നത്തെ അന്നത്തിനു വേണ്ടി കാറ്റിനെയും കടലിനെയും അതിജീവിക്കുന്നവർ. ഒരു ഇസത്തിനും വേണ്ടിയായിരുന്നില്ല അവരുടെ മരണം. അതുകൊണ്ട് തന്നെ അവർക്കു വേണ്ടി സംസാരിക്കാൻ ആളുകളുണ്ടായില്ല. എതാനും മുസ്ലിം സംഘടകകളും മുസ്ലീലുഗുമല്ലാതെ ഒരു രാഷ്ട്രീയ പാർട്ടിയും ഈ വിഷയം കാര്യമായി ഏറ്റെടുത്തതുമില്ല. എൽഡിഎഫ് ഭരണകാലത്ത് നടന്നതായിട്ടുകൂടി കോൺഗ്രസ് അടക്കമുള്ള സംഘടനകൾ ഇക്കാര്യത്തിൽ വേണ്ടത്ര ഇടപെടൽ നടത്തിയില്ല. പൊലീസ് കെട്ടിയുണ്ടാക്കിയ കഥകളുടെ പിന്നാലെയായിരുന്നു പിന്നീട് മാധ്യമങ്ങളും പൊതുസമൂഹവുമെന്നണ് ഈ പ്രശ്നത്തിൽ സജീവമായി ഇടപെട്ട എൻ പി ചെക്കുട്ടിയെപ്പോലുള്ള മുതിർന്ന മാധ്യമ പ്രവർത്തകർ പറയുന്നത്. ബീമാപ്പള്ളിക്കാർ പ്രശനക്കാരാണെന്ന വ്യാജ പൊതുബോധ നിർമ്മിതിയും ഇവിടെ പ്രശ്നമായി.

ലോകത്തിലെ ഏറ്റവും വിലപിടിപ്പുള്ള ബർഗർ ഇവനാണ്

പരിക്കേറ്റ 52 പേരിൽ ഭൂരിഭാഗം പേർക്കും കിട്ടിയത് താത്കാലിക ധനസഹായമായ 10000 രൂപ മാത്രമാണ്. 25000 രൂപയും 30000 രൂപയും ലഭിച്ച ഏതാനം പേരുമുണ്ട്. ചികിത്സക്ക് പണമില്ലാതെ വലയുകയാണ് പരുക്കേറ്റവർ. വെടിയേറ്റ പരുക്കിനെ തുടർന്ന് നിത്യരോഗികളായി മാറിയവർ നിരവധി. തിരിച്ചറിയാൻ കഴിയാതെ നിരവധി പേർ വേദനയും കടിച്ചമർത്തി കഴിയുകയാണ് ബീമാപള്ളിയിൽ സർക്കാരിന്റെയും പൊതുസമൂഹത്തിന്റെയും സഹായഹസ്തവും കാത്ത്. വെടിവെപ്പിനെക്കുറിച്ച് അന്വേഷിക്കാൻ നിയോഗിച്ച ജസ്റ്റിസ് കെ രാമകൃഷ്ണൻ കമ്മറ്റിയുടെ റിപ്പോർട്ടിലും തുടർനടപടികളുണ്ടായില്ലെന്നതാണ് മറ്റൊരു ദുരവസ്ഥ.

വെടിവെപ്പ് വർഗീയ കലാപം ഒഴിവാക്കാനെന്ന് പൊലീസ്

പൊതുവേ നീതിമാനും സത്യസന്ധനുമായ പൊലീസ് ഉദ്യോഗസ്ഥനായ ജേക്കബ് പുന്നുസിന്റെ ഡിജിപി പദവിയിലെ തീരാക്കളങ്കമായിരുന്ന ഈ സംഭവം. വെടിവെപ്പ് നടന്നില്ലായിരുന്നെങ്കിൽ ജനം അടുത്തുള്ള ക്രിസ്ത്യൻ പള്ളി ആക്രമിക്കുമായിരുന്നെന്നും പിന്നീടുണ്ടാവുന്ന സംഭവങ്ങൾ പിടിച്ചാൽ കിട്ടില്ലെന്നുമായിരുന്നു, മുമ്പ് പൂന്തുറ, വലിയ തുറ ഭാഗത്തുണ്ടായ കലാപങ്ങളെ ചൂണ്ടിക്കാട്ടി പൊലീസ് പറയുന്നതത്. വെടിവെപ്പിന് ജില്ലാകലക്ടറുടെ അനുമതി തേടിയിട്ടില്ലെന്നായിരുന്നു അക്കാലത്തെ പ്രധാന വിമർശനം. കലാപ സമയത്ത് അത് തടയുന്നതിനായി വെടിവെപ്പ് നടത്താൻ ജില്ലാ കലക്ടറുടെയോ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിന്റെയോ അനുമതി ആവശ്യമില്ലെന്ന് ഡിജിപി റിപ്പോർട്ട് നൽകിയത്.

ഇസ്ലാം മത വിശ്വാസിയായ ഭാര്യ മതംമാറാൻ നിർബന്ധിക്കുന്നു

ഡിജിപി ജേക്കബ് പുന്നൂസ് സമർപ്പിച്ച റിപ്പോർട്ടിൽ കേരളത്തിൽ ഇതേ വരെ കണ്ടിട്ടില്ലാത്ത കനത്ത പ്രഹരശേഷിയുള്ള നാടൻബോംബുകളാണ് അക്രമികൾ പൊലീസിനുനേരെ പ്രയോഗിച്ചത് എന്ന് പറയുന്നുണ്ട്. വ്യാജ സിഡി കച്ചവടവും അതിനോടനുബന്ധിച്ച് ഷിബുവെന്ന ഗുണ്ട നടത്തിയ പിരിവും മറ്റുമാണ് സംഘർഷത്തിനിടയാക്കിയതെന്നും റിപ്പോർട്ടിലുണ്ട്. ചിലർ ഈ സംഘർഷത്തെ വർഗീയ കലാപമാക്കി മാറ്റാൻ ശ്രമിക്കുകയായിരുന്നു. ഗുണ്ടാപിരിവ് സംബന്ധിച്ചുണ്ടായ സംഘർഷത്തിലെ പ്രതികളെ അറസ്റ്റുചെയ്യാമെന്ന് കളക്ടറും എഡിജിപിയും സമ്മതിച്ചിട്ടും രണ്ടുദിവസത്തിനുശേഷമാണ് ഷിബു അടക്കമുള്ളവരെ അറസ്റ്റുചെയ്തത്. ഇത് വലിയതുറ പൊലീസിന്റെയും പൂന്തുറ പൊലീസിന്റെയും വീഴ്ചയാണെന്നും റിപ്പോർട്ടിലുണ്ട്.

ഫ്രണ്ട്സ് ഓൺ റയിൽ @ സ്കൂൾ

‘പൊലീസ് ഭാഷ്യ പ്രകാരം ‘കലാപ’മായ സംഘർഷത്തിൽ നിയോജൽ എന്ന സ്ഫോടക വസ്തു കണ്ടെത്തിയെന്നാണ് പൊലീസ് രേഖ. പൊലീസ് ഭീകരതയെ പറ്റി അന്വേഷിക്കാൻ സർക്കാർ നിശ്ചയിച്ചത് അതേ വകുപ്പിന്റെ ഭാഗമായ ക്രൈംബ്രാഞ്ചിനെയാണ്. സംഘർഷത്തിന് കാരണക്കാരനായ ഗുണ്ടക്കെതിരായ രണ്ട് കേസുകൾ രഹസ്യമായി എഴുതിത്ത്തള്ളി. പൊലീസിനെതിരായ കേസ് പിൻവലിക്കാൻ കോടതിയെ സമീപിച്ചു, അതും രഹസ്യമായി തന്നെ. പൊലീസിനെതിരെ കൊലക്കുറ്റം ആരോപിച്ച് കൊല്ലപ്പെട്ടയാളുടെ ബന്ധു നൽകിയ കേസാണിത്. ഇതിനെതിരെ പരാതിക്കാരനും ജമാഅത്ത് കമ്മിറ്റിയും കോടതിയെ സമീപിച്ചു. സംഭവം നടന്നയുടൻ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച ജുഡീഷ്യൽ അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് നൽകിയിട്ടുണ്ട്. അന്ന് പ്രതിപക്ഷത്തിരുന്ന് ബഹളം വച്ചവരുടെ കൈയിലേക്കാണ് റിപ്പോർട്ട് കൊടുത്തത്. എന്നിട്ടും അത് വെളിച്ചം കണ്ടില്ല. പൊലീസ് വെടവപ്പിനെതിരെ കലക്ടറും ആർ.ഡി.ഒയും മൊഴി നൽകുക വഴി ഏറെ ശ്രദ്ധിക്കപ്പെട്ട റിപ്പോർട്ടാണ് പൂഴ്‌ത്തിവക്കപ്പെട്ടത്.

ബീമാ പള്ളിയുടെ ചരിത്രം ഇങ്ങനെ

തിരുവനന്തപുരം ജില്ലയിലെ തീര പ്രദേശമാണ് ബീമാപ്പള്ളി. അറേബ്യയിൽനിന്ന് വന്ന ശഹീദ് മാഹിൻ അബൂബക്‌റിൽ നിന്നും അദേഹത്തിന്റെ ഉമ്മയായ ബീമ ബീവിയിൽ നിന്നുമാണ് ബീമാപള്ളിയുടെ ചരിത്രം തുടങ്ങുന്നത്. ആതുരസേവനവും മതപ്രബോധനവുമായി കേരളം മുഴുവൻ നടന്ന അദേഹം ഒടുവിൽ തെക്കൻ തിരുവിതാംകൂറിൽ എത്തുകയും തിരുവല്ലം എന്ന സ്ഥലത്ത് താമസിക്കുകയും ചെയ്തു. ദലിതജാതികളിൽ പെട്ടവർക്കിടയിൽ മാഹിൻ അബൂബക്കറിന്റെ ചികിൽസയും സേവനവും ഏറെ പ്രചാരം നേടി. അവർ കൂട്ടമായി ഇസ്ലാം സ്വീകരിച്ചു. അങ്ങിനെ അവിടെ ഇസ്ലാം വലിയൊരു സാമൂഹിക സാന്നിധ്യമായി മാറി എന്നും വാമൊഴി ചരിത്രം പറയുന്നു. വർഷങ്ങൾക്കുശേഷം നേർച്ചയും ആഘോഷവും ഒക്കെയുള്ള വലിയൊരു ദർഗയായും അതിനെ ചുറ്റിപ്പറ്റിയുള്ള ഇൻഫോർമൽ മാർക്കറ്റ് ആയും ഈ പ്രദേശം മാറി. ആ മാർക്കറ്റിലെ സീഡി വിൽപ്പനയും വ്യാജ സീഡിയെക്കുറിച്ചുള്ള കഥകളും മറ്റും നിറം പിടിപ്പിച്ച പല മുൻ വിധികളുമാണ് ബീമാപ്പള്ളിയെ കുറിച്ച് പൊതുസമൂഹത്തിന് കിട്ടിയത്.

ആരാധനാലയത്തിന്റെ മറവില്‍ നടത്തിയത് പെൺവാണിഭം

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close