animalNEWSWORLD

തേനീച്ചക്കൂട്ടത്തിന്റെ ആക്രമണം; വംശനാശ ഭീഷണി നേരിടുന്ന ദക്ഷിണാഫ്രിക്കൻ പെൻഗ്വിനുകൾ ചത്തൊടുങ്ങി

കേപ് ടൗൺ: കേപ് ടൗണിനടുത്ത് വംശനാശ ഭീഷണി നേരിടുന്ന അറുപത്തിമൂന്ന് ആഫ്രിക്കൻ പെൻഗ്വിനുകളെ തേനീച്ചക്കൂട്ടം കൊന്നിട്ടുണ്ടെന്ന് ദക്ഷിണാഫ്രിക്കയിലെ പക്ഷി സംരക്ഷണ വിദഗ്ധർ. സൈമൺസ്റ്റൗണിലെ ഒരു തീരദേശ ഭാഗത്ത് തേനീച്ച കുത്തുകളോടെ പെൻഗ്വിനുകളെ കണ്ടെത്തി. മറ്റ് ശാരീരിക അവശതകൾ ഒന്നുമില്ലെങ്കിലും ദേഹത്ത് ധാരാളം തേനീച്ച കൊത്തുകൾ കാണാൻ കഴിഞ്ഞു.

വർഷം തോറും 60,000 സന്ദർശകരെത്തുന്ന ലോകപ്രശസ്തമായ ബോൾഡേഴ്സ് ബീച്ചിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം കാണുന്നത്. സാധാരണയായി പെൻ‌ഗ്വിനുകളും തേനീച്ചകളും ഒരുമിച്ച് നിലനിൽക്കുന്നുവയാണ് എന്ന് ദക്ഷിണാഫ്രിക്കയിലെ നാഷണൽ പാർക്ക് ഏജൻസി (SANParks) പറയുന്നു. പ്രകോപിപ്പിക്കാത്തിടത്തോളം തേനീച്ചകൾ കുത്തുകയില്ല. ഈ പ്രദേശത്തെ ഏതെങ്കിലും തേനീച്ചക്കൂട് നശിക്കുകയോ ഇളകുകയോ ചെയ്തതിനാൽ ഇതിൽ നിന്ന് തേനീച്ചക്കൂട്ടം പറന്നുപോകാനും അക്രമാസക്തമാകാനും കരണമായതിനാലാവും ഇത്തരത്തിൽ സംഭവിച്ചതെന്ന് നാഷണൽ പാർക്ക് ഏജൻസി അനുമാനിക്കുന്നു.

പോസ്റ്റ്മോർട്ടം നടത്തിയപ്പോൾ പെൻഗ്വിനുകളുടെ കണ്ണുകൾക്ക് ചുറ്റും കുത്തേറ്റതായി ദൃശ്യമായി. കൂടാതെ സംഭവ സ്ഥലത്തു നിന്ന് ചത്ത തേനീച്ചകളെയും കണ്ടെത്തി. പെൻഗ്വിനുകളിൽ ഒന്നിന് 27 തവണ കുത്തേറ്റിട്ടുണ്ട്. ഇത് വളരെ അപൂർവമായ ഒരു സംഭവമാണെന്നും വിദഗ്‌ധർ പറയുന്നു. ആഫ്രിക്കൻ പെൻ‌ഗ്വിനുകൾ വളരെ വലിപ്പം കുറഞ്ഞവയാണ്. ഇവ ദക്ഷിണാഫ്രിക്കയിലെയും നമീബിയയിലെയും തീരങ്ങളിലും ദ്വീപുകളിലുമായി വസിക്കുന്നു. ഇവയുടെ സംഖ്യ വളരെ വേഗം കുറയുന്നതായി ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ പറയുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close