NEWSWORLD

ആത്മസുഹൃത്തിന്റെ കൊലപാതകം; അമേരിക്കന്‍ ശതകോടീശ്വരന്‍ റോബര്‍ട്ട് ഡര്‍സ്റ്റിന് ജീവപര്യന്തം തടവ്


ന്യൂയോര്‍ക്ക്: അമേരിക്കന്‍ റിയല്‍ എസ്‌റ്റേറ്റ് മേഖലയിലെ അതികായനായ റോബര്‍ട്ട് ഡ്രസ്റ്റിന് ജീവപര്യന്തം തടവ്. പരോള്‍ അനുവദിക്കില്ലെന്നും കോടതി വ്യക്തമാക്കി. ആത്മസുഹൃത്തിനെ കൊലപ്പെടുത്തിയതിനാണ് ശിക്ഷ.

സൂസന്‍ ബെര്‍മാന്‍ എന്ന സുഹൃത്തിനെയാണ് ഇയാള്‍ വെടിവച്ച് കൊന്നത്. 2000ത്തിലാണ് കേസിനാസ്പദമായ സംഭവം. അവരുടെ ബെവര്‍ലി ഹില്‍സിലെ വീട്ടില്‍ വച്ചാണ് തലയ്ക്ക് പിന്നില്‍ വെടിവച്ച് കൊലപ്പെടുത്തിയത്. രണ്ട് പതിറ്റാണ്ട് മുമ്പ് ഇയാളുടെ ഭാര്യയുടെ അപ്രത്യക്ഷമാകലിനെക്കുറിച്ച് പൊലീസിന് വിവരം നല്‍കുമെന്ന് ഭയന്നാണ് ഇയാള്‍ കൊലനടത്തിയത്.

കഴിഞ്ഞ മാസം ലോസ്ഏഞ്ചല്‍സിലെ ഒരു ജഡ്ജിയാണ് ഇയാള്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. എട്ട് മണിക്കൂര്‍ നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലാണ് 78കാരനായ ഇയാള്‍ കുറ്റവാളിയാണെന്ന് കോടതിക്ക് ബോധ്യമായത്. തന്റെ മേല്‍ ആരോപിച്ച കുറ്റങ്ങളെല്ലാം ഇയാള്‍ എല്ലായ്‌പ്പോഴും നിഷേധിച്ചിരുന്നു.

സാക്ഷിയെ കൊലപ്പെടുത്തിയ സംഭവമാണിതെന്ന് ജഡ്ജി മാര്‍ക്ക് വിന്‍ധാം പറഞ്ഞു. പിന്നീടാണ് ഇദ്ദേഹം റോബര്‍ട്ടിന് ജീവപര്യന്തം വിധിച്ചത്. പ്രതി കുറ്റക്കാരനാണെന്നതിന് ധാരാളം തെളിവുകളുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി. തന്റെ അമ്മയെ കൊന്നില്ലായിരുന്നുവെങ്കില്‍ തങ്ങളുടെ ജീവിതം എങ്ങനെ മനോഹരമായിരിക്കുമായിരുന്നുവെന്ന് അവരുടെ മകന്‍ സറേബ് കൗഫ്മാന്‍ കോടതിയോട് പറഞ്ഞു. തങ്ങളുടെ എല്ലാ ആഗ്രഹങ്ങളും ഇല്ലാതാക്കിക്കളഞ്ഞുവെന്നും കരഞ്ഞ് കൊണ്ട് ആ യുവാവ് പറഞ്ഞു. ഒരു വ്യക്തി എന്നനിലയില്‍ നിങ്ങള്‍ എന്നെയും കൊലപ്പെടുത്തി എന്ന് കൗഫ്മാന്‍ കൂട്ടിച്ചേര്‍ത്തു.

കോടതിയുടെ വിചാരണ വേളയില്‍ ഡ്രസ്റ്റ് വികാരരഹിതനായി വീല്‍ചെയറില്‍ ഇരിക്കുകയായിരുന്നു. കാത്‌ലീന്‍ എന്ന ഡ്രസ്റ്റിന്റെ ഭാര്യയുടെ തിരോധാനവുമായി ബന്ധപ്പെട്ട് പൊലീസ് ചോദ്യം ചെയ്യലില്‍ നിന്ന് ഒഴിവാകാനായിരുന്നു ഈ കൊലപാതകം. ബെര്‍മാന്‍ ഒരു ക്രൈം എഴുത്തുകാരിയായിരുന്നു. ഭാര്യയുടെ തിരോധാനത്തില്‍ ഇയാളെ സംശയിക്കാന്‍ തുടങ്ങിയതുമുതല്‍ ഇയാളുടെ വക്താവ് ബെര്‍മാന്‍ അഭിനയിച്ച് വരികയായിരുന്നു. ലാസ് വേഗാസിലെ ഒരു കുറ്റവാളിയുടെ മകളാണ് ബെര്‍മാന്‍.

ഇയാളുടെ ഭാര്യയുടെ തിരോധാനത്തില്‍ ഇയാള്‍ക്ക് യാതൊരു അന്വേഷണവും നേരിടേണ്ടി വരികയോ ശിക്ഷ അനുഭവിക്കേണ്ടി വരികയോ ചെയ്തിട്ടില്ല. ബെര്‍മാന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇയാള്‍ 2015ലാണ് അറസ്റ്റിലായത്. ഇയാളുടെ ജീവിതവുമായി ബന്ധപ്പെട്ട് കോളിളക്കമുണ്ടാക്കിയ ഡോക്യുമന്ഞററിയാണ് ദ ജിങ്ക്‌സ് ദ ലൈഫ് ആന്‍ഡ് ഡെത്സ് ഓഫ് റോബര്‍ട്ട് ഡ്രസ്റ്റ്. ഇതിന്റെ അവസാന ഭാഗം സംപ്രേഷണം ചെയ്യുന്നതിന് തൊട്ടുമുമ്പാണ് ഇയാള്‍ അറസ്റ്റിലായത്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close