
സൗത്ത് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ അവാർഡ്സിൽ ബെസ്റ്റ് സസ്പെൻസ് ത്രില്ലറായി ‘രവം’. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എംസി വർഗീസ് കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിൽ മൾട്ടിമീഡിയ വിഭാഗത്തിലെ അധ്യാപകനായ അമൽജിത്ത് എസ് ആണ്. യുവ സംവിധായകൻ കൃഷ്ണ മുരളി സംവിധാനം ചെയ്ത ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അനഘ രവിയാണ്. വൗ സ്റ്റുഡിയോസാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഒരു സസ്പെൻസ് ത്രില്ലർ ഷോർട് ഫിലിം ആണ് ‘രവം’. 15 മിനുട്ടിൽ താഴെയുള്ള ചിത്രം ഒറ്റ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ആവിഷ്കരിച്ചിരിക്കുന്നത്. വീട്ടിൽ ഒറ്റപ്പെട്ട് പോകുന്ന ഒരു പെൺകുട്ടിയും ഒട്ടേറെ സസ്പെൻസുകളും ഒരുക്കി വെച്ചിരിക്കുന്ന ഷോർട്ട് ഫിലിമിന്റെ ചിത്രീകരണം പൂർത്തിയത് നവംബറിൽ ആയിരുന്നു. ഫെബ്രുവരിയോടെ രവം പ്രദർശനത്തിനെത്തും എന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.