KERALANEWS

തിരുവോണത്തിനും ശ്രീനാരായണഗുരു ജയന്തിക്കും ബിവറേജ്, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാലകൾ തുറക്കില്ല

തിരുവനന്തരപുരം: തിരുവോണ ദിനമായ 21നും ശ്രീനാരായണഗുരു ജയന്തിയായ 23നും ബിവറേജ്, കൺസ്യൂമർ ഫെഡ് മദ്യവിൽപ്പന ശാലകൾ തുറക്കില്ലന്ന് കേരള സർക്കാർ.

കഴിഞ്ഞ വർഷം തിരുവോണ ദിനത്തിൽ ബാറുകൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയിരുന്നെങ്കിലും ഇക്കുറി അതിൽ തീരുമാനമായിട്ടില്ലെന്നാണ് എക്സൈസ് കമ്മിഷണറുടെ ഓഫീസിൽ നിന്ന് അറിയിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ തന്നെ സംസ്ഥാനത്തെ മ ദ്യ വിൽപ്പന ശാലകളിൽ ഓണമാഘോഷിക്കാനുള്ള വലിയ തിരക്കാണ് അനുഭവപ്പെട്ടിരുന്നത്.

ഇക്കുറി ആളുകൾ‌ കൂടിയുള്ള ആഘോഷങ്ങൾക്ക് അനുവാദമില്ല. ഈ രണ്ട് ദിവസത്തെ അവധികൾ മദ്യപാനികളുടെ ഓണാഘോഷത്തെ വീടുകളിലും ചെറിയ ഇടങ്ങളിലുമാക്കി ചുരുക്കി. ഇതിൽ അവർ നിരാശരാണ്. ഈ അവധികൾക്ക് മുമ്പുള്ള ദിവസങ്ങളിൽ കൂടുതൽ തിരക്കിനാണ് സാധ്യത. കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ ഇത്തരം നടപടികൾ കൂടുതൽ വിനയാകുമോ എന്ന് ആശങ്കപെടേണ്ടിയിരിക്കുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close