KERALANEWSTop News

മദ്യശാലകളിലെ തിരക്ക്; ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി

കൊച്ചി : ബെവ്കോ ഔട്ലെറ്റിനുള്ളിലെ വലിയ തിരക്കിൽ വീണ്ടും ആശങ്ക പ്രകടിപ്പിച്ച് ഹൈക്കോടതി. മദ്യ വാങ്ങാൻ എത്തുന്നവർക്കും ആർടിപിസിആർ ടെസ്റ്റോ, വാക്സിൻ സർട്ടിഫിക്കറ്റോ നിർബന്ധമാക്കണമെന്ന് ഹൈക്കോടതി പറഞ്ഞു. ഇത് വാക്സിനേഷൻ പരമാവധി ആളുകളിലേക്കെത്താൻ ഉപകരിക്കുമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. മദ്യം വാങ്ങാന്‍ എത്തുന്നവരെ കന്നുകാലികളെ പോലെയാണ് സർക്കാർ ഇപ്പോഴും കാണുന്നതെന്നും പോലീസ് ബാരിക്കേഡ് വച്ച് അടിച്ചൊതുക്കി മദ്യശാലകൾക്ക് മുന്നിലെ തിരക്ക് നിയന്ത്രിക്കുന്നത് താന്‍ നേരിട്ട് കണ്ട സംഭവമാണെന്നും കോടതി പറഞ്ഞു.

മറ്റിടങ്ങളിൽ ആർടിപിസിആർ സര്‍ട്ടിഫിക്കറ്റോ, ആദ്യ വാക്സിന്‍ എടുത്ത രേഖയോ വേണം, എന്നാൽ ബെവ്കോ – ബാറുകളില്‍ ഈ നിയമം ബാധകമല്ലേയെന്നും കോടതി ചോദിച്ചു. പച്ചക്കറി, പലവഞ്ജന കടകകളില്‍ അടക്കം നിയന്ത്രണം ഉണ്ട്. എന്നാൽ സർക്കാർ പുതുക്കി പുറത്തിറക്കിയ കോവിഡ് മാനദണ്ഡങ്ങളിൽ മദ്യ ശാലയിൽ പോകുന്നവർക്കു ആർ ടി പി സി ആർ ടെസ്റ്റും വാക്സിനും നിർബന്ധമാക്കിയിരുന്നില്ല. നിയന്ത്രണങ്ങൾ ഫലപ്രദമായി നടപ്പിലാക്കാത്തതിലും മദ്യം വാങ്ങാനെത്തുന്നവരോടുള്ള വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ പെരുമാറ്റത്തിലും നേരത്തെയും കോടതി രൂക്ഷ വിമർശനം ഉന്നയിച്ചതാണ്.

പഴയ ഹിന്ദി സിനിമകളില്‍ ചൂതാട്ടം നടക്കുന്ന സ്ഥലം പോലെയാണ് ബെവ്കോ ഔട്ട്ലെറ്റുകള്‍ കാണുമ്പോള്‍ തോന്നുന്നതെന്നും ഇത്തരം ഇരുട്ട് നിറഞ്ഞ ഇടങ്ങളാണോ നിങ്ങള്‍ മദ്യ വില്‍പനയ്ക്ക് കണ്ടുവച്ച സ്ഥലങ്ങളെന്ന് ഫോട്ടോ ഉയര്‍ത്തിക്കാട്ടി കോടതി ചോദിച്ചു. ഇത്തരം ആള്‍ക്കൂട്ടം അനുവദിക്കാനാകില്ല, പൊതുജനങ്ങളുടെ ആരോഗ്യമാണ് വലുതെന്ന് പറഞ്ഞ കോടതി വാക്സിന്‍ എടുത്തവര്‍ക്കോ ആര്‍ടിപിസിആര്‍ ചെയ്തവര്‍ക്കോ മാത്രം മദ്യം വില്‍ക്കൂ എന്ന് തീരുമാനിക്കണമെന്നും സർക്കാരിനോട് പറഞ്ഞു. ഇക്കാര്യത്തിൽ മറുപടി നല്കാൻ സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി നിർദേശം നൽകി. കേസ് നാളെ വീണ്ടും പരിഗണിക്കും.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close