NEWSTrending

വീണ്ടും ഡബ്സ്മാഷ് ചെയ്ത് വൈറൽ ആവുകയാണ് ഭാവനയും രമ്യ നമ്പീശനും; വീഡിയോ കാണാം

വൈറൽ പാട്ടിനൊപ്പം ഡബ്സ്മാഷ് ചെയ്ത് വൈറൽ ആവുകയാണ് സിനിമാ താരങ്ങളായ ഭാവനയും രമ്യ നമ്പീശനും. ശ്രീലങ്കൻ ഗാനമായ ‘മാനികാ മാകെ ഹിതേ’ക്കൊപ്പമാണ് താരങ്ങൾ തകർക്കുന്നത്. കുറച്ചു ദിവസങ്ങളായി ഇൻസ്റ്റയിലും മറ്റ് സമൂഹ മാധ്യമങ്ങളിലുമൊക്കെയായി ഈ ​ഗാനം വൈറലാവുകയാണ്. ഈ ഗാനത്തിന്റെ ഇന്ത്യൻ വേർഷനും ഇപ്പോൾ കൈയടി നേടുന്നുണ്ട്.

ശ്രീലങ്കൻ ഗായിക യൊഹാനി ആലപിച്ചു ഹിറ്റാക്കിയ സിംഹള ഭാഷയിലെ ഗാനമാണ് ‘മാനികാ മാകെ ഹിതേ’. രമ്യ നമ്പീശനും ഭാവനയും രസകരമായ ഡബ്സ്മാഷ് ചെയ്തതോടെ വീഡിയോ വൈറലായി. സംഭവം ക്ലിക്കായതോടെ ആരാധകർ ഇതങ്ങ് ഏറ്റെടുത്തു. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തിയത്. ഏതാനും ദിവസങ്ങൾക്കു മുൻപ് ‘പൂക്കാലം വരവായി’ എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാറിന്റെ ഫോണിലൂടെയുള്ള സംഭാഷണരംഗം ഇരുവരും ചേർന്നു ഡബ്സ്മാഷ് ചെയ്തിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close