celebrityKERALANEWSTrending

`നമ്മളെല്ലാവരും അൽപ്പം തകർന്നവരാണ്, അങ്ങനെയാണ് വെളിച്ചം ഉള്ളിലേക്ക് എത്തുന്നത്`; മഞ്ജു വാര്യർ പകർത്തിയ ഭാവനയുടെ ചിത്രം വൈറൽ ആകുന്നു

മലയാളികൾക്ക് എന്നും പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാള സിനിമയിൽ തന്റേതായ ഒരു ഇടം ഇന്നും നടി കാത്തു സൂക്ഷിക്കുന്നുണ്ട്. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളും പോസ്റ്റുകളും നിമിഷ നേരം കൊണ്ട് തന്നെ ജനശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ അത്തരത്തിൽ ഒരു ചിത്രമാണ് സാമൂഹ്യ മാധ്യമങ്ങൾ ആഘോഷമാക്കുന്നത്.

പോർട്രെയ്റ്റ് ചിത്രം പങ്കുവച്ചിരിക്കുകയാണ് ഭാവന. മഞ്ഞ നിറത്തിലുള്ള പ്രകാശമാണ് ചിത്രത്തിന് പശ്ചാത്തലമായി വന്നിരിക്കുന്നത്. ഇത് ഭാവനയുടെ മുഖത്തും പ്രതിഫലിക്കുന്നുണ്ട്. തൊട്ടടുത്തുള്ള ആരോ സംസാരിക്കുന്നത് ശ്രദ്ധയോടെ കേൾക്കുന്ന ഭാവനയെ ആണ് ചിത്രത്തിൽ കാണാനാകുന്നത്. കയ്യിൽ ഒരു ഫോർക്കും പിടിച്ചിട്ടുണ്ട്. ചിത്രത്തിന് അടിക്കുറിപ്പായി ഭാവന നൽകിയ വരികളും ശ്രദ്ധേയമാണ്. ‘ നമ്മളെല്ലാവരും അൽപ്പം തകർന്നവരാണ്. അങ്ങനെയാണല്ലോ വെളിച്ചം അവിടേക്ക് കടന്ന് വരുന്നത്’.

ചിത്രത്തോടൊപ്പം തന്നെ ചിത്രം പകർത്തിയ ആളുടെ പേരും ആളുകൾ ശ്രദ്ധിക്കുണ്ട്. കാരണം മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യർ ആണ് ആ ചിത്രം പകർത്തിയിരിക്കുന്നത്. ഒട്ടേറെ സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും ഭാവനയുടെ ചിത്രത്തിന് കമന്റ് ചെയ്തിട്ടുണ്ട്.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close