INDIANEWSSPORTSTop News

പാരലിമ്പിക്‌സിൽ ചരിത്രനേട്ടവുമായി ഭവിന പട്ടേൽ; ടേബിൾ ടെന്നിസിൽ ഫൈനലിൽ പ്രവേശിച്ച് ഇന്ത്യൻ താരം

ടോക്യോ: പാരലിമ്പിക്‌സിൽ ചരിത്രനേട്ടവുമായി ഭവിന പട്ടേൽ. ടേബിൾ ടെന്നിസിൽ ഫൈനൽ പ്രവേശനം നേടിയ ഭവിന പട്ടേൽ ആണ് പാരലിമ്പിക്‌സിൽ ഇന്ത്യയുടെ ആദ്യ മെഡലുറപ്പിച്ചത്. സൈനയുടെ ഴാങ് മിയാവോക്കെതിരെ ഐതിഹാസിക പോരാട്ടമാണ് ഭവിന കാഴ്ചവച്ചത്.

അഞ്ചു സെറ്റ് നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഭവിന ചൈനീസ് താരത്തെ മറികടന്നത്. സ്‌കോര്‍: 7-11, 11-7, 11-4, 9-11, 11-8. മത്സരം 34 മിനിട്ട് നീണ്ടു. റിയോ പാരലിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവാണ് മിയാവോ. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ താരം പാരലിമ്പിക്‌സ് ടേബിള്‍ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിക്കുന്നത്. ഈ നേട്ടത്തോടെ ഭവിന ഇന്ത്യയ്ക്ക് വേണ്ടി മെഡലുറപ്പിച്ചു.

ആദ്യ സെറ്റ് ഏഴിനെതിരെ 11 പോയിൻ്റുകൾക്ക് ചൈനീസ് താരം സ്വന്തമാക്കി. എന്നാൽ രണ്ടാം സെറ്റിൽ തിരികെ വന്ന ഭവിന ഇതേ സ്കോറിന് മിയാവോയെ തോൽപിച്ചു. മൂന്നാം സെറ്റിൽ ചൈനീസ് താരത്തെ നിഷ്പ്രഭയാക്കിയ ഭവിന 11-4 എന്ന സ്കോറിനാണ് വിജയിച്ചത്. നാലാം സെറ്റിൽ 9നെതിരെ 11 പോയിൻ്റുകൾ നേടിയ മിയാവോ ഇന്ത്യൻ താരത്തിനൊപ്പം പിടിച്ചു. നിർണായകമായ അഞ്ചാം സെറ്റിൽ 8നെതിരെ 11 പോയിൻ്റുകൾ നേടിയ ഭവിന സെറ്റും മത്സരവും സ്വന്തമാക്കുകയായിരുന്നു.

ആദ്യ സെറ്റ് നഷ്ടപ്പെട്ട ശേഷം ശക്തമായി തിരിച്ചടിച്ച ഭവിന രണ്ടും മൂന്നും സെറ്റുകള്‍ സ്വന്തമാക്കി. എന്നാല്‍ നാലാം സെറ്റില്‍ ചൈനീസ് താരം തിരിച്ചടിച്ചതോടെ മത്സരം നിര്‍ണായകമായ അഞ്ചാം സെറ്റിലേക്ക് നീണ്ടു. അഞ്ചാം സെറ്റില്‍ മിയാവോയെ അവിശ്വസനീയമായി കീഴടക്കി ഭവിന ഇന്ത്യയുടെ അഭിമാനമായി മാറി.

ഫൈനലില്‍ ചൈനയുടെ ഷൗ യിങ്ങിനെയാണ് താരം നേരിടുക. ഗ്രൂപ്പ് ഘട്ട മത്സരത്തില്‍ ഇരുവരും മത്സരിച്ചെങ്കിലും ചൈനീസ് താരം ഭവിനയെ കീഴടക്കിയിരുന്നു.

Tags
Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
Close