Breaking NewsMoviesNEWSTrending

അയ്യോ ഇത് നമ്മുടെ ഭീമൻ രഘുവാണോ? താരമെത്തുന്നത് ആരും മൂക്കത്ത് വിരൽവെച്ചുപോകുന്ന വേഷപ്പകർച്ചയിൽ

കൊച്ചി: അയ്യോ ഇത് നമ്മുടെ ഭീമൻ രഘുവാണോ? ചാണയിലെ രഘുവിനെ കണ്ടാൽ ആരും മൂക്കത്ത് വിരൽവെച്ചുപോകും. അതേ മലയാള സിനിമയിൽ നായകനായി വന്ന് ,സ്വഭാവ നടനായും, പിന്നീട് ഒട്ടേറെ ചിത്രങ്ങളിൽ വില്ലനായും പിന്നെ കോമഡി കഥാപാത്രങ്ങളായി നമ്മളെ ചിരിപ്പിച്ച് മലയാളികളുടെ മനസ്സിൽ ഇടം നേടിയ ഭീമൻ രഘു പുതിയ വേഷപ്പകർച്ചയുമായി എത്തുന്നു.

മലയാള ചലച്ചിത്ര ലോകവും പ്രേക്ഷകരും ഇന്നേവരെ കാണാത്ത പുതിയൊരു വേഷവുമായാണ് ഭീമൻ രഘു എത്തുന്നത്. ‘ചാണ’ എന്ന ആദ്യചിത്രം സംവിധാനം ചെയ്തും കേന്ദ്രകഥാപാത്രവുമായാണ് താരം പ്രേക്ഷകരിലേക്കെത്തുന്നത്. വേറിട്ട പ്രമേയവും വ്യത്യസ്തമായ അവതരണവും കൊണ്ട് ഏറെ പുതുമയുള്ള ചിത്രമാണ് ‘ചാണ’. ചിത്രത്തിൻറെ അണിയറപ്രവർത്തനങ്ങൾ എറണാകുളം തമ്മനത്തെ കെ സ്റ്റുഡിയോയിൽ പുരോഗമിക്കുകയാണ്.

ഉപജീവനത്തിനായി തെങ്കാശിയിൽ നിന്ന് തൻറെ തൊഴിൽ ഉപകരണമായ ചാണയുമായി കേരളത്തിലേക്ക് വരുന്ന ഒരു തമിഴ് യുവാവിൻറെ ജീവിതത്തിലുണ്ടാകുന്ന ആകസ്മിക സംഭവങ്ങളാണ് ചാണയുടെ ഇതിവൃത്തം. സ്നേഹം, വാത്സല്യം, പ്രണയം തുടങ്ങിയ മനുഷ്യ വികാരങ്ങളിലൂടെയാണ് ചാണയുടെ പ്രമേയം മുന്നോട്ട് പോകുന്നത്.

ഒരു മനുഷ്യൻറെ നിസ്സഹായതയിലൂടെ നമ്മുടെ സാമൂഹ്യ ചട്ടക്കൂടുകളെ രൂക്ഷമായി വിമർശനത്തിന് വിധേയമാക്കുന്ന ഒരു ചിത്രം കൂടിയാണ് ‘ചാണ’യെന്ന് സംവിധായകൻ ഭീമൻ രഘു പറഞ്ഞു. കഴിഞ്ഞ നാല്പത്തഞ്ചിലേറെ വർഷത്തെ ചലച്ചിത്രരംഗത്തെ ഒട്ടേറെ അനുഭവങ്ങൾ എനിക്കുണ്ട്. വളരെ യാദൃശ്ചികമായിട്ടാണ് ചാണ ഞാൻ സിനിമയാക്കുന്നത്. ഒരിക്കൽ ചാണയുമായി തൊഴിലെടുക്കുന്ന ഒരു തമിഴ്നാട് സ്വദേശിയെ ഞാൻ പരിചയപ്പെട്ടു. അദ്ദേഹവുമായി സംസാരിക്കുകയുണ്ടായി. അയാളുടെ കൂടി അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് ‘ചാണ’ സിനിമയായി മാറുന്നത്. രണ്ട് തമിഴ് ഗാനങ്ങളാണ് ചിത്രത്തിലുള്ളത്. അതിലൊന്ന് ഞാൻ തന്നെ ആലപിച്ചതാണ്. എല്ലാത്തരം പ്രേക്ഷകരെയും രസിപ്പിക്കുന്ന ഒരു ചിത്രമാണ് ‘ചാണ’. ഒരുപക്ഷേ മലയാളസിനിമയിൽ ഇന്നേവരെ ആരും പരീക്ഷിക്കാത്ത ഒരു പ്രമേയം തന്നെയാണ് ചാണയുടേതെന്ന് സംവിധായകൻ ഭീമൻ രഘു പറഞ്ഞു.തെങ്കാശി, കന്യാകുമാരി,ആലപ്പുഴ, കായംകുളം തുടങ്ങിയ പ്രദേശങ്ങളിലായി മൂന്ന് ഷെഡ്യൂളിലാണ് ‘ചാണ’ ചിത്രീകരിച്ചത്.

അഭിനേതാക്കൾ-ഭീമൻ രഘുവിനോടൊപ്പം പുതുമുഖനായിക മീനാക്ഷി ചന്ദ്രനാണ് ചിത്രത്തിലെ നായിക. രാമൻ വിശ്വനാഥ്, രഘുചന്ദ്രൻ, സമോഹ്, സൂരജ് സുഗതൻ, കൃഷ്ണൻകുട്ടി നായർ, സനോജ് കണ്ണൂർ, വിഷ്ണു(ഭീമൻ പടക്കക്കട), മുരളീധരൻ നായർ, വിഷ്ണു, മണികണ്ഠൻ, അജിത്ത്, മീനാക്ഷി ആദിത്യ, സൗമ്യ, സിനി സാനു തുടങ്ങിയ നാടകരംഗത്തെ പ്രശസ്തരും പുതുമുഖങ്ങളായ ശ്രീറാം, അലൈന എന്നീ ബാലതാരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ബാനർ – സ്വീറ്റി പ്രൊഡക്ഷൻസ്, സംവിധായകൻ-ഭീമൻ രഘു, നിർമ്മാണം-കെ ശശീന്ദ്രൻ കണ്ണൂർ, രചന-അജി അയിലറ, ഡി ഒ പി – ജെറിൻ ജയിംസ്, അസോസിയേറ്റ് ഡയറക്ടർ- രാമൻ വിശ്വനാഥൻ, എഡിറ്റർ- ഐജു ആൻറു, മേക്കപ്പ്-ജയമോഹൻ, കോസ്റ്റ്യൂംസ് – ലക്ഷ്മണൻ,ആർട്ട് – അജയ് വർണ്ണശാല, ഗാനരചന-ലെജിൻ ചെമ്മാനി, കത്രീന ബിജിൽ, മ്യൂസിക് – മുരളി അപ്പാടത്ത്, പ്രൊഡക്ഷൻ കൺട്രോളർ – രൂപേഷ്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- അനിൽ കണ്ടനാട്. ഡി ഐ – രഞ്ജിത്ത് ആർ കെ, സ്റ്റുഡിയോ- കെ സ്റ്റുഡിയോ കൊച്ചി, സ്റ്റിൽസ്-ലാലു വേട്ടമുക്ക്, ശ്രീക്കുട്ടൻ ,പി ആർ ഓ – പി ആർ സുമേരൻ, ഡിസൈൻ- സജീഷ് എം ഡിസൈൻസ് പി.ആർ.സുമേരൻ

Tags
Show More

Related Articles

Leave a Reply

Your email address will not be published.

Back to top button
Close