കാര്യവട്ടം: സ്പോര്‍ട്സ് ഹബ്ബിനു സമീപം നൂറുകണക്കിന് ഭീമന്‍ ജലവണ്ട് ചത്തുവീണു. അത്യപൂര്‍വ്വമായ സംഭവമാണിതെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടി.

ലെത്തോസിറസ് ഇൻഡിക്കസ് ( Lethocerus indicus ) എന്നാണ്ഇതിന്‍റെ ശാസ്ത്ര നാമം. സസ്യങ്ങൾ നിറഞ്ഞ ശുദ്ധജലാശയമാണ് ഇവയുടെ ആവാസകേന്ദ്രം. അഞ്ചു സെന്റീമീറ്റർ വരെ വളരുന്ന ജല വണ്ടുകളെ ചില രാജ്യങ്ങളിൽ ഭക്ഷണത്തിന് ഉപയോഗിക്കാറുണ്ട്. മിക്ക സ്ഥലങ്ങളിലും പത്തിന് താഴെ മാത്രമേ ഭീമന്‍ ജലവണ്ട്‌ചത്തു വീഴാറുള്ളു. ശുദ്ധജലാശയങ്ങള്‍ ന
ശിച്ചു പോയതുകൊണ്ട് ഇവയുടെ ആവാസ വ്യവസ്ഥയില്‍ വന്‍ തോതില്‍ നാശമുണ്ടായിട്ടുണ്ട്.
കൂട്ടത്തോടെ ഫ്ലെഡ് ലൈറ്റുകളിലെ പ്രകാശം ആകർഷിചിട്ടാണ് നൂറുകണക്കിന് ഭീമന്‍ ജലവണ്ട് ചത്തുവീണത് എന്നാണു കണ്ടെത്തിയത്. ഇത് സംബന്ധിച്ചുള്ള ഗവേഷണ പേപ്പര്‍ കേരള സര്‍വകലാശാല, ജന്തുശാസ്‌ത്ര വകുപ്പ് അദ്ധ്യാപകന്‍ ഡോ. സൈനുദീന്‍ പട്ടാഴിയും സൂവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ശാസ്‌ത്രജ്ഞന്‍ ജാഫര്‍ പാലോട്ടും ചേര്‍ന്ന് റെക്കോര്‍ഡ്സ് ഓഫ് ദി സൂവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ എന്ന ജേര്‍ണലില്‍ (Vol. 121(2)/315–317, 2021 ) പ്രസിദ്ധീകരിച്ചു.
കേരളത്തില്‍ നിരവധി ശുദ്ധജലാശയങ്ങള്‍ നികത്തി ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകള്‍ പണിയുന്നതുമൂലം നിരവധി നീര്തടങ്ങള്‍ ഇല്ലാതായി പല ജീവികളുടെയും ആവാസ വ്യവസ്ഥ നശിച്ചു ഇല്ലാതായിരിക്കുന്നു. ജലത്തിന്റെ നീരൊഴുക്ക് തടഞ്ഞു ഫ്ലാറ്റുകള്‍, അപ്പാര്‍ട്ട്‌മെന്റുകളും പണിയുമ്പോള്‍ നീരൊഴുക്ക് തടസ്സപെട്ടു മഴക്കാലത് വന്‍ പ്രളയങ്ങള്‍ പല സ്ഥലത്തും ഉണ്ടായിട്ടുണ്ട്. കൊച്ചി, തിരുവനന്തപുരം ജില്ലകളില്‍ ഇത്തരത്തിലുള്ള നിര്‍മാണങ്ങള്‍ വ്യാപകമാണ്. ഇതു തടയുവാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.